ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന നാലാമത്തെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) പുറത്തിറക്കി ഇന്ത്യ. വിശാഖപട്ടണം കപ്പൽ നിർമ്മാണശാലയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ലോഞ്ച് നിർവഹിച്ചത്. ഇതോടെ ഇന്ത്യയുടെ ആണവശക്തി കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച് ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ എസ്എസ്ബിഎൻ ഐഎൻഎസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷൻ ചെയ്തത്. മൂന്നാമത്തെ എസ്എസ്ബിഎൻ അടുത്ത വർഷം കമ്മീഷൻ ചെയ്യും. ഒക്ടോബർ 9ന് മന്ത്രിസഭാ സുരക്ഷാ കാര്യ സമിതി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന രണ്ട് ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ കൂടി നിർമ്മിക്കുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ പദ്ധതികൾക്ക് അനുമതി നൽകുകയായിരുന്നു. ശത്രു രാജ്യങ്ങളിൽ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രാലയത്തിന്റെ നടപടി.

നാലാമത്തെ എസ്എസ്ബിഎന്നിന് S4*(എസ്4) എന്ന കോഡ് നാമമാണ് നൽകിയിരിക്കുന്നത്. 75 ശതമാനത്തോളം തദ്ദേശീയമായി നിർമ്മിച്ചിരിക്കുന്ന എസ്4ൽ 3,500 കിലോമീറ്റർ ദൂരപരിധിയുള്ള കെ4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വെർട്ടിക്കൽ ലോഞ്ചിങ രീതിയിലാണ് വിക്ഷേപണ സംവിധാനം. 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ15 ആണവ മിസൈലുകളാണ് ഐഎൻഎസ് അരിഹന്തിൽ ഉള്ളത്. ഐഎൻഎസ് അരിഹന്തും ഐഎൻഎസ് അരിഘാതും ഇതിനകം തന്നെ ആഴക്കടൽ പട്രോളിങ്ങിൽ ഏർപ്പെട്ടിരിക്കുകയാണ്. റഷ്യൻ ആകുല (Akula) വിഭാഗത്തിൽപ്പെടുന്ന ആണവോർജ്ജ അന്തർവാഹിനിയും 2028 ആകുമ്പഴേക്കും സേനയുടെ ഭാഗമാകും. 

India advances its defense strategy by launching the fourth nuclear-powered SSBN, boosting its deterrence in the Indo-Pacific. Learn about India’s submarine fleet upgrades, including the S4* launch and future plans.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version