രത്തൻ ടാറ്റയുടെ ഇഷ്ട വാഹനങ്ങൾ

വ്യവസായപ്രമുഖനും ഇന്ത്യൻ വാഹനവിപണിയെ മാറ്റിമറിച്ച ദീർഘദർശിയുമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ മോട്ടോർസ് 1998ൽ ഇറക്കിയ ഇൻഡിക്കയാണ് ആദ്യത്തെ പൂർണ ഇന്ത്യൻ നിർമിത കാർ. 2008ൽ ടാറ്റ നാനോയിലൂടെ കാറുകളോടുള്ള അദ്ദേഹത്തിന്റെ താത്പര്യവും ഇന്ത്യക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ നൽകാവുന്ന കാർ എന്ന സ്വപ്നവും യാഥാർത്ഥ്യമായി. ഇന്ന് വാഹന സുരക്ഷയിൽ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വാഹന വിപണിയിൽ ഒന്നാമത് നിൽക്കുന്നു. രത്തൻ ടാറ്റയുടെ കാർ ശേഖരത്തിലുള്ള വാഹനങ്ങളും അതിൽ അദ്ദേഹത്തിന് പ്രിയപ്പെട്ടവ ഏതെല്ലാമായിരുന്നു എന്നും നോക്കാം.

നിരവധി വില കൂടിയ കാറുകൾ രത്തൻ ടാറ്റയുടെ പക്കലുണ്ടായിരുന്നു. എന്നാൽ ആ ശേഖരത്തിൽ അദ്ദേഹം ഏറ്റവു വില മതിച്ച വാഹനം ടാറ്റ നാനോ ആയിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന വാഹനം ഇപ്പോൾ ടാറ്റ ഇറക്കുന്നില്ല. ടാറ്റ നാനോയ്ക്കൊപ്പം ടാറ്റ ഇൻഡിക്കയും അദ്ദേഹം തന്റെ ശേഖരത്തിൽ ഹൃദയത്തോട് ചേർത്ത് സൂക്ഷിച്ചു.

2023 ൽ ടാറ്റ ഇൻഡിക്കയുടെ 25ാം വാർഷികവേളയിൽ ആദ്യ ഇന്ത്യൻ നിർമിത കാറാണ് അതെന്ന് സമൂഹമാധ്യമത്തിൽ കുറിച്ച അദ്ദേഹം ഇൻഡിക്കയോട് തനിക്കുള്ള ആത്മബന്ധവും അദ്ദേഹം പങ്ക് വെച്ചു. ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ ടാറ്റ നെക്‌സോണും രത്തൻ ടാറ്റയുടെ കാർ ശേഖരത്തിലുണ്ടായിരുന്നു.

ഈ വാഹനങ്ങൾക്ക് പുറമെ, ഫെറാറി കാലിഫോർണിയ, മെഴ്‌സിഡസ് ബെൻസ് SL500, ഹോണ്ട സിവിക്, മസെരാട്ടി ക്വാട്രോപോർട്ട്, ലാൻഡ് റോവർ ഫ്രീലാൻഡർ, കാഡിലാക് XLR  തുടങ്ങിയ വാഹനങ്ങളും രത്തൻ ടാറ്റയുടെ ശേഖരത്തിലുണ്ടായിരുന്നു. ഇതിൽ താരതമ്യേന വില കുറഞ്ഞ കാറായ ഹോണ്ട സിവിക്ക് ആയിരുന്നു നാനോയും ഇൻഡിക്കയും കഴിഞ്ഞാൽ അദ്ദേഹം കൂടുതൽ ഉപയോഗിക്കാൻ ഇഷ്ടപ്പെട്ടിരുന്നത്. 

Discover Ratan Tata’s unique car collection, featuring high-performance vehicles like the Ferrari California and Mercedes-Benz SL500, alongside his everyday Honda Civic. Explore his passion for automobiles and his legacy in India’s automotive industry.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version