ഭക്ഷണ ഡെലിവറി ആപ്ലിക്കേഷൻ സ്വിഗ്ഗി (Swiggy) വിദേശത്ത് താമസിക്കുന്നവർക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. International Logins സൗകര്യത്തിലൂടെ, ഇന്ത്യയിലെ പ്രിയപ്പെട്ടവർക്കായി ഇനി സാധനങ്ങൾ ഓർഡർ ചെയ്യാം. 27 രാജ്യങ്ങളിലേതുൾപ്പെടെ (യുഎസ്, കാനഡ, യുകെ, ജർമനി, ഓസ്ട്രേലിയ, യു.എ.ഇ) ഭക്ഷണവും മറ്റ് സാധനങ്ങളും ഓർഡർ ചെയ്യാനുള്ള സംവിധാനം  ഒറ്റ ക്ലിക്കിൽ സാധ്യമാണ്.

പുതിയ സേവന ഫീച്ചറിൽ, ഈ രാജ്യങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് Instamart വഴി പ്രിയപ്പെട്ടവർക്കും സുഹൃത്തുകൾക്കും ഭക്ഷണവും സമ്മാനങ്ങളും അടിയന്തിര പ്രാധാന്യത്തിലുള്ളവയുമെല്ലാം ഓർഡർ ചെയ്യാനും, ഡിന്നർ ടേബിൾ ബുക്ക് ചെയ്യാനും കഴിയും. ഓരോ രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും അവരുടെ രാജ്യത്തെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാനും, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ലഭ്യമായ UPI ഓപ്ഷനുകൾ ഉപയോഗിച്ച് പണമടയ്ക്കാനും കഴിയും .  ഭക്ഷണ ഡെലിവറി, Dineout, Genie, Instamart എന്നീ സേവനങ്ങൾ ഇതിലൂടെ പ്രയോജനപ്പെടുത്താനാകും.

“ഉത്സവ സമയങ്ങളിൽ കുടുംബ സംഗമങ്ങൾക്കായി ഭക്ഷണവും സമ്മാനങ്ങളും വളരെ പ്രധാനമാണ്. International Login ഫീച്ചർ വഴി, വിദേശത്ത് താമസിക്കുന്നവർക്ക് ഇപ്പോൾ പ്രിയപ്പെട്ടവരെ പ്രത്യേക അവസരങ്ങളിൽ സന്തോഷിപ്പിക്കാനാകും” സ്വിഗ്ഗിയുടെ സഹസ്ഥാപകനും CGO ആയ ഫാനി കിഷൻ പറഞ്ഞു.

പ്രവാസി ഇന്ത്യക്കാർക്ക് ഈ ഫീച്ചർ വളരെക്കാലമായി ആവശ്യമായിരുന്നു. ഇതിലൂടെ, അവർക്ക് പുതിയൊരു ഗിഫ്റ്റിംഗ് ലേയൗട്ട് ലഭിക്കും. ആഘോഷ സമയത്ത് ഗിഫ്റ്റുകൾ അയക്കുന്നതും, ഇന്ത്യയിലെ പ്രിയപ്പെട്ടവർക്കായി ഡിന്നർ റിസർവേഷൻ നടത്തുന്നതും എളുപ്പമാക്കുകയാണ് ചെയ്യുന്നതെന്ന് സ്വിഗ്ഗി അധികൃതർ കൂട്ടിച്ചേർത്തു.

2014-ൽ സ്ഥാപിതമായ ബംഗളൂരു ആസ്ഥാനമായുള്ള സ്വിഗ്ഗി, 600-ലധികം ഇന്ത്യൻ നഗരങ്ങളിലെ രണ്ടുലക്ഷത്തോളം റെസ്റ്റോറന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.  43 നഗരങ്ങളിൽ Instamart സേവനവുമുണ്ട്.ഇതിലൂടെ 20-ലധികം വിഭാഗങ്ങളിലായി കൊറിയറും മറ്റ് അവശ്യവസ്തുക്കളും ഏകദേശം 10 മിനിറ്റിനുള്ളിൽ ഡെലിവർ ചെയ്യുന്നു.

സെപ്റ്റംബർ 26ന് ₹3,750 കോടിയുടെ IPO, സ്വിഗ്ഗി ഫയൽ ചെയ്തിരുന്നു. Zomato, Blinkit മുതലായവ മറ്റു ഡെലിവറി ആപ്ലിക്കേഷനുകളാണ് സ്വിഗ്ഗിയുടെ എതിരാളികൾ.

Swiggy introduces International Logins, enabling users from 27 countries to order food and gifts for loved ones in India. The feature offers seamless access, payment options, and special festive gifting layouts for NRIs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version