ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിനൊപ്പം ചരിത്രത്തിനും സംസ്കാരത്തിനും ആഘോഷങ്ങൾക്കം കൂടി പേരു കേട്ടതാണ് കേരളം. നിരവധി ചരിത്ര ശേഷിപ്പുകളാണ് കേരളത്തിലേക്കെത്തുന്ന യാത്രികരെ കാത്തിരിക്കുന്നത്.

മട്ടാഞ്ചേരി പാലസ്
പൈതൃക സംരക്ഷണത്തിന്റെ ഉദാത്ത മാതൃകയാണ് ഡച്ച് കൊട്ടാരം അഥവാ മട്ടാഞ്ചേരി പാലസ്. പോർച്ചുഗീസുകാർ നിർമിച്ച കൊട്ടാരം പിന്നീട് ഡച്ചുകാർ പുതുക്കിപ്പണിയുകയായിരുന്നു. രാമായണ-മഹാഭാരതങ്ങളിൽ നിന്നുള്ള ചുമർച്ചിത്രങ്ങൾ കൊട്ടാരത്തിനകം മനോഹരമാക്കുന്നു.

ഫോ‌ർട്ട് കൊച്ചി
യൂറോപ്പ്യൻ കൊളോണിയൽ ശൈലിയിലുള്ള തെരുവുകളും പറയാത്ത കഥകളുടെ ചരിത്രവും പേറുന്നു ഫോർട്ട് കൊച്ചി. ഇവിടത്തെ പള്ളികളും മാർക്കറ്റുകളും എല്ലാം പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് മണം പേറുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്പ്യൻ ദേവാലയമായ സെൻ്റ് ഫ്രാൻസിസ് ചർച്ചും ചീന വലകളുമെല്ലാം കൊഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പുകളാണ്.

ബേക്കൽ ഫോർട്ട്, കാസർഗോഡ്
അറബിക്കടലിനെ നോക്കി നിൽക്കുന്ന മലമുകളിലാണ് ബേക്കൽ ഫോർട്ട്. പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി നായകൻമാരുടെ കാലത്ത് നിർമിക്കപ്പെട്ട കോട്ട വാസ്തുവിദ്യയിലെ മായാജാലമാണ്.  

പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി
പത്മനാഭപുരം കൊട്ടാരം ഔദ്യോഗികമായി തമിഴ് നാട്ടിലാണെങ്കിലും അത് പേറുന്നത് മലയാളത്തിന്റെ ചരിത്ര മണം തന്നെയാണ്. തിരുവിതാംകൂർ രാജാക്കൻമാർ പതിനാറാം നൂറ്റാണ്ടിൽ മരത്തിൽ നിർമിച്ച കൊട്ടാരം കേരള വാസ്തുകലയുടെ പര്യായമാണ്.

തലശ്ശേരി കോട്ട, കണ്ണൂർ
കേരളത്തിന്റെ കടൽസഞ്ചാരത്തിന്റെ ശേഷിപ്പാണ് തലശ്ശേരി കോട്ട. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ നിർമിച്ച കോട്ട ഒരേ സമയം മിലിട്ടറി കേന്ദ്രമായും കച്ചവട കേന്ദ്രമായും ഉപയോഗിക്കപ്പെട്ടു.

തൃപ്പൂണിത്തുറ ഹിൽ പാലസ്
കേരളത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ് തൃപ്പൂണിത്തുറ ഹിൽ പാലസ്. പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചി രാജാക്കൻമാർ നിർമിച്ച കൊട്ടാര സമുച്ചയം പഴയ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, രാജകീയ മുദ്രകൾ എന്നിവ കൊണ്ട് സമ്പന്നമാണ്.

അനന്തപുര തടാക ക്ഷേത്രം, കാസർഗോഡ്
ദൈവികതയുടേയും പ്രകൃതിയുടേയും സങ്കലനമാണ് അനന്തപുര തടാക ക്ഷേത്രം. തിരുവനന്തപുരത്തെ അനന്തപത്മനാഭ ക്ഷേത്രത്തിൽ കുടിയിരിക്കുന്നതിനു മുൻപ് പത്മനാഭൻ കുടിയിരുന്നത് ഇവിടെയായിരുന്നു എന്ന് ഐതിഹ്യങ്ങൾ പറയുന്നു. 

Discover the rich history and culture of Kerala through its iconic historical sites, including Mattancherry Palace, Fort Kochi, Bekal Fort, and more. Each site tells a unique story of the region’s heritage.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version