ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് യൂറോപ്യൻ യൂണിയൻ (EU). ഇന്ത്യ റഷ്യയുമായുള്ള സൈനികാഭ്യാസവും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലും യൂറോപ്പ്യൻ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്ക് ഭീഷണിയാകും എന്നതിനിടയിലാണ് നീക്കമെന്നതാണ് ശ്രദ്ധേയം.

യൂറോപ്യൻ കമ്മീഷനും യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞയുമായ കാജ കല്ലാസ് ബ്രസ്സൽസിൽ ‘പുതിയ തന്ത്രപരമായ യൂറോപ്യൻ യൂണിയൻ-ഇന്ത്യ അജണ്ട’ പുറത്തിറക്കി. യൂറോപ്യൻ പാർലമെന്റിനെയും കൗൺസിലിനെയും (അതായത്, അംഗരാജ്യങ്ങളുടെ തലവന്മാരെ) ഇത് അംഗീകരിക്കാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. വ്യാപാരം, സാങ്കേതികവിദ്യ, സുരക്ഷ, പ്രതിരോധം, കാലാവസ്ഥ എന്നിവ ഉൾക്കൊള്ളുന്ന തന്ത്രം വിവരിച്ചുകൊണ്ട്, ഇന്ത്യയെ യൂറോപ്യൻ യൂണിയന്റെ “നിർണ്ണായക” പങ്കാളിയെന്നാണ് കല്ലാസ് വിശേഷിപ്പിച്ചത്.
The EU has launched a new strategic agenda to improve ties with India, aiming to strengthen cooperation in trade, technology, defense, and climate.