സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെയുള്ള ഐസിടി അക്കാദമി ഓഫ് കേരള (ഐസിടിഎകെ) നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ്, ബിസിനസ് ഇന്റലിജൻസ് വിത്ത് പവർ ബിഐ, ഡാറ്റാ അനലിറ്റിക്‌സ് വിത്ത് എക്‌സെൽ എന്നീ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. രണ്ട് മാസം ദൈർഘ്യമുള്ള കോഴ്‌സുകൾ ഓൺലൈനായാണ് നടക്കുക. പുതിയ കാലഘട്ടത്തിലെ തൊഴിൽ വിപണിക്കനുസരിച്ച് വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും സജ്ജരാക്കുകയാണ് ലക്ഷ്യം.
പ്രോഗ്രാമുകളിലേക്ക് എൻജിനീയറിങ്-സയൻസ് ബിരുദധാരികൾ, ഏതെങ്കിലും എൻജിനീയറിങ് രംഗത്ത് ത്രിവത്സര ഡിപ്ലോമയുള്ളവർ, അവസാനവർഷ വിദ്യാർത്ഥികൾ, അവസാന വർഷ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്, കൂടുതൽ പഠനസാധ്യതകൾ തുറക്കുന്ന, ലിങ്ക്ഡ്ഇൻ ലേണിങ് പ്ലാറ്റ്‌ഫോം സേവനം മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും. മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഐസിടിഎകെ സ്കോളർഷിപ്പും ലഭിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://ictkerala.org/registration എന്ന ലിങ്കിലൂടെ 2024 നവംബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് – +91 75 940 51437, 0471-2700 811 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
Enroll in ICT Academy of Kerala’s skill programs in Python Programming, Business Intelligence, and Data Analytics. Apply by November 10, 2024, for a chance to enhance your career prospects.