മുഖം മാറാനൊരുങ്ങി തൃശൂർ റെയിൽവേസ്റ്റേഷൻ. വിമാനത്താവളത്തിന്റെ മാതൃകയിൽ റെയിൽവേ സ്റ്റേഷൻ പുനർനിർമിക്കാൻ 393.58 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഹൈടെക് റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ രൂപരേഖയും പങ്ക് വെച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക.
നൂറുവർഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയിൽ മൾട്ടിലെവൽ പാർക്കിങ്, ടിക്കറ്റ് കൗണ്ടർ, റോഡ്, എലിവേഷൻ പ്ലാറ്റ് ഫോമുകൾ എന്നിവ ഉൾപ്പെടുന്നു. പുനർനിർമ്മിക്കുന്ന സ്റ്റേഷന്റെ 3D മാതൃക സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത വർഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
നേരത്തെ തൃശൂർ റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ സ്വകാര്യ മേഖലയ്‌ക്ക് കൈമാറി പുനർനിർമിക്കാനായിരുന്നു കേന്ദ്ര പദ്ധതി. ഇതിനെതിരെ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൻ വരുമാനം ഉണ്ടായിട്ടും തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ല എന്നും പരാതിയുണ്ടായിരുന്നു.
Thrissur Railway Station is set for a Rs 393.58 crore transformation, modeled after airports with international-standard facilities. The high-tech project includes a three-storey building, multi-level parking, and modern amenities, set to begin construction next year.