സമഗ്ര റെയിൽ വികസനത്തിന്റെ ഭാഗമായി മുഖം മാറാനൊരുങ്ങി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ. സംസ്ഥാനത്തെ 35 റെയിൽവേ സ്റ്റേഷനുകൾ പൂർണമായും പുതുക്കിപ്പണിയാനാണ് റെയിൽവേയുടെ തീരുമാനം. കേരളത്തിന്റെ റെയിൽ വികസനത്തിനായി 3000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ കേന്ദ്ര ഗവൺമെന്റുകളുടെ കാലത്ത് ഇത് വെറും മുന്നൂറ് കോടിയോളം മാത്രമായിരുന്നു.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനാണ് ആദ്യമായി മാറ്റം വരാൻ പോകുന്ന സ്റ്റേഷൻ. ഇവിടത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം റെയിൽവേ 393 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ വികസനത്തിന് പുറമേ റെയിൽപ്പാതാ വികസനവും കേരളത്തിൽ നടക്കും. മംഗളൂരു-ഷൊർണൂർ, ഷൊർണൂർ-പാലക്കാട് റൂട്ടുകളിൽ പുതിയ പാത വരും. ഇതിനു പുറമേ പുതിയ മെമു ട്രെയിനുകളും കേരളത്തിനായി അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ കോട്ടയം റൂട്ടിൽ
പുതിയ വന്ദേ ഭാരത് കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്.
Kerala is set to undergo a significant railway station makeover with Rs 3000 crore allocated for development. Thrissur railway station leads the revamp, with new lines, MEMU trains, and potential Vande Bharat services in the pipeline.