ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശേഷിയുള്ള സാങ്കേതിക വിദ്യയാണ് നിർമിത ബുദ്ധിയെന്നും എഐ വികസനത്തിന് ഇന്ത്യ സ്വയം ഒരുങ്ങണമെന്നും എൻവിഡിയ സ്ഥാപകൻ ജെൻസൺ ഹുവാങ്. മുംബൈയിൽ എൻവിഡിയ എഐ സമ്മിറ്റിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവം എന്നാണ് ഹുവാങ് വിശേഷിപ്പിച്ചത്. രാജ്യത്ത് രണ്ട് ലക്ഷം ഐടി പ്രൊഫഷണലുകളെയാണ് നിർമിത ബുദ്ധിയുടെ ലോകത്തേക്ക് കടത്തിവിട്ടതെന്നും റിലയൻസിന്റെ ജിയോയുമായി ചേർന്ന് രാജ്യത്തെ എഐ വികസനത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.  

നിർമിത ബുദ്ധിയിലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്താൻ ഒരുങ്ങുകയാണെന്ന് മുകേഷ് അംബാനി പറഞ്ഞു. നിർമിത ബുദ്ധി വിപണിയിൽ രാജ്യത്തിന് ഇനിയുമേറെ ചെയ്യാനാകുമെന്ന് പറഞ്ഞ അംബാനി യുഎസ്സിനും ചൈനയ്‌ക്കും ശേഷം ലോകത്ത് മികച്ച 4ജി, 5ജി ബ്രോഡ്ബാൻഡ് ഉൾപ്പടെ മികച്ച കണക്ടിറ്റിവിറ്റി നൽകുന്നത് ഇന്ത്യയാണെന്ന് ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനി ഇന്ത്യയിലെ ജിയോ ആണെന്നും അദ്ദേഹം പറഞ്ഞു. നിർമിത ബുദ്ധിയിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ വലിയ പങ്ക് വഹിക്കുന്നതായും ഇരുവരും വിലയിരുത്തി.

ബോളിവുഡ് താരം അക്ഷയ് കുമാറുമായും ഹുവാങ് മുഖാമുഖം പരിപാടി നടത്തി. ആളുകളുടെ ജോലി കളയുകയല്ല എഐ ചെയ്യുന്നതെന്നും മറിച്ച് കാര്യക്ഷമമായി ജോലികൾ പൂർത്തിയാക്കാൻ ആളുകളെ സഹായിക്കുകയാണ് നിർമിത ബുദ്ധിയുടെ ഉപയോഗമെന്നും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ഹുവാങ് പറഞ്ഞു.

At the 2024 Nvidia AI Summit in Mumbai, Bollywood’s Akshay Kumar and Nvidia’s CEO Jensen Huang discussed martial arts and AI. Their encounter highlighted India’s digital transformation and a new partnership between Reliance and Nvidia to develop AI infrastructure.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version