രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷം പ്രതിരോധ നിർമ്മാണ മേഖലയിൽ 1.8 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്. കുറഞ്ഞ മനുഷ്യ ഇടപെടൽ മാത്രം ആവശ്യമുള്ളതോ, മനുഷ്യ ഇടപെടൽ വേണ്ടാത്തതോ ആയ അൺമാൻഡ്, സ്വയംനിയന്ത്രിത സംവിധാനങ്ങൾ, ആധുനിക ഗൈഡഡ് ആയുധങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഇന്ത്യയുടെ ഭാവിയിലെ യുദ്ധ തന്ത്രങ്ങളിൽ നിർണായക പങ്കാളിയായി മാറുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. 2025ൽ അദാനി ഡിഫൻസ് ആൻഡ് ഏറോസ്പേസ് ദീർഘകാല ആസൂത്രണ ഘട്ടങ്ങളിൽ നിന്ന് വേഗത്തിലുള്ള വിന്യാസത്തിലേക്ക് മാറിയതായും, കമ്പനിയുടെ ചില സൈനിക ഉപകരണങ്ങൾ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ ഉപയോഗിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.
അടുത്ത വർഷം അൺമാൻഡ്, ഓട്ടോണമസ് സംവിധാനങ്ങൾ, അഡ്വാൻസ്ഡ് ഗൈഡഡ് ആയുധങ്ങൾ തുടങ്ങിയവ വിപുലീകരിക്കും. ഇതിനുപുറമേ സെൻസറുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, കൃത്രിമ ബുദ്ധി (AI) ഉപയോഗിക്കുന്ന മൾട്ടി-ഡൊമെയ്ൻ ഓപ്പറേഷനുകൾ, മെയിന്റനൻസ്–റിപ്പയർ–ഓവർഹോൾ (MRO) സംവിധാനങ്ങളിലും നിക്ഷേപം നടത്തും. വായു, കടൽ, കര എന്നീ മേഖലകളിലാകെ പ്രവർത്തിക്കുന്ന ഓട്ടോണമസ് സംവിധാനങ്ങൾ സെൻസറുകളും സോഫ്റ്റ്‌വെയറും സുരക്ഷിത നെറ്റ്‌വർക്കുകളും ഉപയോഗിച്ച് കുറഞ്ഞ മനുഷ്യ ഇടപെടലോടെ പ്രവർത്തിക്കുന്ന അൺമാൻഡ് പ്ലാറ്റ്ഫോമുകളാണ്. ഇതുവഴി സൈനിക പ്രവർത്തന പരിധി വർധിക്കുകയും സൈനികരുടെ ജീവാപായം കുറയ്ക്കുകയും ചെയ്യുമെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
വായുമേഖലയിൽ, ദീർഘകാലം പ്രവർത്തിക്കാൻ കഴിയുന്ന യുഎവി (UAV)കൾ ഇന്റലിജൻസ്, സർവെയിലൻസ്, റിക്കോണസൻസ് (ISR), കമ്മ്യൂണിക്കേഷൻ റിലേ, കൃത്യമായ ആക്രമണ സഹായ ദൗത്യങ്ങൾ എന്നിവയാണ് പ്രധാനം. കടലിൽ, അൺമാൻഡ് സർഫേസ്, അണ്ടർവാട്ടർ വാഹനങ്ങൾ കടൽനിരീക്ഷണം, സബ്‌മറീൻ വിരുദ്ധ പ്രവർത്തനങ്ങൾ, മൈൻ നീക്കം ചെയ്യൽ തുടങ്ങിയ ദൗത്യങ്ങൾ നിർവഹിക്കുന്നു. കരയിൽ, അൺമാൻഡ് ഗ്രൗണ്ട് വാഹനങ്ങൾ ലജിസ്റ്റിക്‌സ്, നിരീക്ഷണം, സ്‌ഫോടക വസ്തുക്കൾ നിർജ്ജീവമാക്കൽ, സുരക്ഷാ ചുമതലകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും.
അൺമാൻഡ് എയർ, അണ്ടർവാട്ടർ സംവിധാനങ്ങൾ, കൗണ്ടർ-ഡ്രോൺ സാങ്കേതികവിദ്യ, ഗൈഡഡ് ആയുധങ്ങൾ, ലോയിറ്ററിംഗ് മ്യൂണിഷനുകൾ, ചെറുആയുധങ്ങൾ, വെടിക്കോപ്പുകൾ, എയർക്രാഫ്റ്റ് MRO, സിമുലേറ്റർ അധിഷ്ഠിത പരിശീലനം, എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ (AWACS) എന്നിവയിലായി രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്വകാര്യ പ്രതിരോധ കമ്പനിയായാണ് അദാനി ഡിഫൻസ് ആൻഡ് ഏറോസ്പേസിന്റെ വളർച്ചയെന്നും കമ്പനി ചൂണ്ടിക്കാട്ടി.
2025ൽ കമ്പനിയുടെ ‘ദൃഷ്ടി 10’ യുഎവികൾ ഇന്ത്യൻ നാവികസേനയിലും കരസേനയിലും ദീർഘകാല ISR ദൗത്യങ്ങൾക്കായി ഉൾപ്പെടുത്തി. അതേസമയം, കമ്പനിയുടെ കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ കരസേന, നാവികസേന, വ്യോമസേന എന്നിവ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായി പിന്നിട്ടു. ‘അഗ്നികാ’ ലോയിറ്ററിംഗ് മ്യൂണിഷനുകൾ യുദ്ധ സാഹചര്യങ്ങളിൽ ദീർഘകാല പ്രവർത്തന ശേഷി തെളിയിച്ചപ്പോൾ, തോളിൽ നിന്ന് വിക്ഷേപിക്കാവുന്ന ‘ആർക്കാ’ മാൻപാഡ്സ് (MANPADS) സംവിധാനം മൂന്നു സേനകളിലേക്കും വിന്യാസത്തിന് തയ്യാറായിട്ടുമുണ്ട്.
AWACS പ്ലാറ്റ്ഫോമുകളിലേക്കുള്ള കമ്പനിയുടെ പ്രവേശനം ഈ മേഖലയിലെ ഏക സ്വകാര്യ കമ്പനിയായി അദാനിയെ മാറ്റിയതായും വൃത്തങ്ങൾ പറഞ്ഞു. എയർ വർക്സ്, ഇൻഡാമർ എന്നിവയുടെ സംയോജനത്തിലൂടെ വലിയ പ്രതിരോധ-സിവിൽ MRO പ്ലാറ്റ്ഫോം രൂപപ്പെട്ടതോടൊപ്പം, FSTC ഏറ്റെടുക്കൽ പൈലറ്റ്, എഞ്ചിനീയറിംഗ് പരിശീലന ശേഷിയും വർധിപ്പിച്ചു. ഡിജിറ്റൽ ട്വിൻസ്,മോഡുലാർ ഡിസൈൻ എന്നിവയിലൂടെ സുസ്ഥിരത ഉറപ്പാക്കിയതോടൊപ്പം, ഉയർന്ന തദ്ദേശീയ സംഭരണം സപ്ലൈ ചെയിൻ സ്ഥിരതയും ശക്തിപ്പെടുത്തിയതായും കമ്പനി അറിയിച്ചു
Adani Defence and Aerospace plans a massive ₹1.8 lakh crore investment in India’s defence sector. Focus includes AI-based autonomous systems, advanced guided weapons, and UAVs like Drishti 10 to strengthen national security.
