പരിസ്ഥിതി മലിനീകരണവും നഗര ഗതാഗതത്തിരക്കും കുറയ്ക്കാൻ ഒരുപോലെ സഹായിക്കുന്നവയാണ് ഇലക്ട്രിക് ബസ്സുകൾ. അനേകം ഇന്ത്യൻ സംസ്ഥാനങ്ങൾ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ്സുകൾ പൊതുഗതാഗതത്തിന് എത്തിച്ചു കഴിഞ്ഞു. കൂടുതൽ യാത്രക്കാരെ കൊണ്ടു പോകാവുന്നതിനൊപ്പം മലിനീകരണമില്ലാത്ത യാത്ര കൂടി ഇ-ഡബിൾ ഡെക്കർ ബസ്സുകൾ ഉറപ്പു നൽകുന്നു. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്,  കർണാടക എന്നീ സംസ്ഥാനങ്ങൾ ഇ-ഡബിൾ ഡെക്കറുകൾ പൊതുഗതാഗതത്തിൽ കൊണ്ട് വന്ന് മാതൃകയാകുന്നു.

രാജ്യത്ത് തന്നെ പൊതുഗതാഗതത്തിനായി ഇ-ഡബിൾ ഡെക്കറുകൾ ആദ്യമായി ഉപയോഗിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച ബസ് സർവീസിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. തിരക്കേറിയ എല്ലാ റൂട്ടുകളിലും മുംബൈ ട്രാൻസ്പോർട്ട് ഇ-ഡബിൾ ഡെക്കറുകൾ കൊണ്ടു വന്നു.

ലഖ്നൗവിലാണ് ഉത്തർ പ്രദേശിലെ ആദ്യ ഇ-ഡബിൾ ഡെക്കർ സർവീസ് ആരംഭിച്ചത്. സംസ്ഥാന ഗവൺമെന്റിന്റെ ആകാൻഷ ഹാത് പദ്ധതിയുടെ ഭാഗമായാണ് ബസ്സുകൾ യുപിയിൽ സേവനമാരംഭിച്ചത്. യുപിയിലെ പരിസ്ഥിതി സൗഹാർദ നഗര ഗതാഗതത്തിനായുള്ള പദ്ധതിയാണ് ആകാൻഷ ഹാത്. 65 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സിൽ സ്ത്രീകൾക്ക് 50 ശതമാനം ടിക്കറ്റ് നിരക്കിൽ കുറവുണ്ട്.

തലസ്ഥാനമായ ബെംഗളൂരുവിലാണ് കർണാടക സംസ്ഥാനത്തെ ആദ്യ ഇ-ഡബിൾ ഡെക്കർ ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഹബ്ബായ നഗരത്തിന്റെ ഗതാഗതത്തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. പ്രധാന റൂട്ടുകളിലെല്ലാം ബെംഗളൂരു ബസ്സുകൾ കൊണ്ടുവന്നു കഴിഞ്ഞു. ഡിജിറ്റൽ ടിക്കറ്റിങ് പോലുള്ള സ്മാർട്ട് ഫീച്ചറുകളുമായാണ് കർണാടകയിൽ ഇ-ഡബിൾ ഡെക്കറുകൾ എത്തിയത്.

Double-decker electric buses are becoming a key solution to India’s urban mobility challenges, reducing traffic congestion and pollution. Cities like Lucknow, Mumbai, and Bengaluru have already embraced this eco-friendly innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version