ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സ്ഥിര സാന്നിദ്ധ്യമാണ് ഇലോൺ മസ്കും ജെഫ് ബെസോസും മാർക് സക്കർബർഗുമെല്ലാം. മുകേഷ് അംബാനി, ഗൗതം അദാനി, ശിവ് നാടാർ തുടങ്ങിയ ഇന്ത്യക്കാരും സമ്പന്ന പട്ടികയിൽ മുന്നിലുണ്ടാകാറുണ്ട്. എന്നാൽ സമ്പത്തിന്റേയും മൊത്തം ആസ്തിയുടേയും കാര്യത്തിൽ ഇവരെയെല്ലാം പിന്നിലാക്കുന്ന ഒരു രാഷ്ട്രീയ നേതാവുണ്ട്-റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.

200 ബില്യൺ ഡോളറാണ് (16,71,877 രൂപ) പുടിന്റെ ഏകദേശ ആസ്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക വരുമാനമായി കാണിച്ചിട്ടുള്ളത് വാർഷിക വരുമാനമായ 140,000 ഡോളർ മാത്രമാണ് (ഒരു കോടി രൂപ). എന്നാൽ പുടിന്റെ ആഢംബര ജീവിതം ഈ വരുമാനത്തേക്കാൾ അപ്പുറമാണ്.

പൊതുവിടത്ത് ലഭ്യമായ കണക്കിൽ പുടിൻ അവകാശപ്പെടുന്നത് 800 സ്ക്വയർ ഫീറ്റ് അപാ‌ർട്മെന്റും ഒരു ട്രെയിലറും മൂന്ന് കാറുകളും മാത്രം സ്വന്തമായിട്ടുള്ളൂ എന്നാണ്. എന്നാൽ നിരവധി അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ഇതിന്റെയെല്ലാം നൂറിരട്ടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം എന്ന് വെളിപ്പെടുത്തുന്നു. ബ്ലാക് സീ മാൻഷൻ എന്ന ഭീമൻ കൊട്ടാരം അടക്കം ഇതിൽ ഉൾപ്പെടുന്നു. ഇതിനു പുറമേ അദ്ദേഹത്തിന് ഇരുപതോളം മറ്റ് വസ്തുവകകളുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം റഷ്യൻ പ്രസിഡന്റിന് 700 കാറുകളും 58 എയർക്രാഫ്റ്റ്, ഹെലികോപ്റ്ററുകളും ഉണ്ട്. ഇതിന് പുറമേ ഫ്ളൈയിങ് ക്രെംലിൻ എന്ന 716 മില്യൺ ഡോളർ വില വരുന്ന പ്രൈവറ്റ് ജെറ്റും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടത്രേ. കഴിഞ്ഞില്ല, പുടിന്റേതായി 700 മില്യൺ ഡോളർ വില വരുന്ന ആഢംബര നൗകയുമുണ്ട്. ഈ ഭീമൻ സ്വത്തുക്കൾക്ക് പുറമേ റഷ്യൻ പ്രസിഡന്റ് വലിയ വാച്ച് പ്രേമി കൂടിയാണ്. അദ്ദേഹത്തിന്റെ കൈവശമുള്ള രണ്ട് ആഢംബര വാച്ചുകളുടെ വില മാത്രം ഒരു ലക്ഷം ഡോളറിന് മുകളിലാണ്.

1999 മുതൽ റഷ്യയുടെ അധികാരത്തെ നയിക്കുന്ന പുടിൻ സ്റ്റാലിനു ശേഷം ഏറ്റവുമധികം കാലം റഷ്യയെ ഭരിച്ച നേതാവാണ്. പതിനാറ് വർഷത്തോളം പുടിൻ റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയുടെ തലവനുമായിരുന്നു.

Vladimir Putin’s wealth, estimated at $200 billion, surpasses that of global billionaires. Despite his modest salary, his assets include luxury properties, a private jet, a yacht, and an impressive car and watch collection.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version