ബില്യൺ ഡോളർ ആസ്തിയുമായി വിവേക് രാമസ്വാമി, Vivek Ramaswamy's net-worth

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാബിനറ്റിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. മുപ്പത്തിയൊൻപതുകാരനായ വിവേക് യുഎസ് പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പിന്റെ കോ ഡയറക്ടർമാരിൽ ഒരാളാണ്. ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ് മറ്റൊരു ഡയറക്ടർ.

ബിസിനസ് രംഗത്ത് നിന്നാണ് വിവേക് രാഷ്ട്രീയത്തിലേക്കെത്തിയത്. ബയോടെക് കമ്പനിയായ റോയ്വെന്റ് സയൻസസ് ആണ് വിവേകിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ ഉറവിടം. ഇതിനു പുറമേ നിരവധി ടെക് കമ്പനികളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. ക്രിപ്റ്റോ, അസറ്റ് മാനേജ്മെന്റ് തുടങ്ങിയവയാണ് വിവേകിന്റെ മറ്റ് സാമ്പത്തിക സ്രോതസ്സുകൾ.

ഫോർബ്സിന്റെ നാൽപ്പത് വയസ്സിനു താഴെയുള്ള അതിസമ്പന്നരുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് വിവേക് രാമസ്വാമി. ഒരു ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2014ലാണ് അദ്ദേഹം റോയ്വെന്റ് എന്ന ബയോടെക് കമ്പനി ആരംഭിച്ചത്. പിന്നീട് അദ്ദേഹം 2016ൽ മയോവെന്റ് സയൻസസ് എന്ന കമ്പനിയും തുടങ്ങി. ആ വർഷത്തെ ബയോടെക് കമ്പനികളിലെ ഏറ്റവും വലിയ ഐപിഒ മയോവെന്റിന്റേതായിരുന്നു. നാസ്ഡാക് ലിസ്റ്റിങ്ങിൽ കമ്പനി നേടിയത് 218 മില്യൺ ഡോളറാണ്.

2020ൽ സുമീടോമോ ഡൈനിപ്പോൺ എന്ന ജാപ്പനീസ് കമ്പനി റോയ്വെന്റിന്റെ അഞ്ച് മരുന്നുകളുടെ കരാറും കമ്പനിയിൽ മൂന്ന് ബില്യൺ ഡോളർ ഓഹരിയും വാങ്ങി. ഇതോടെയാണ് റോയ്വെന്റിന്റേയും രാമസ്വാമിയുടേയും ആസ്തിയിൽ വൻ വർധനവുണ്ടായത്. നിലവിൽ കമ്പനിയുടെ പത്ത് ശതമാനം ഓഹരി സുമീടോമോ ഡൈനിപ്പോണിന്റെ പക്കലാണ്. ഈ ഓഹരി ഇടപാടിലൂടെ 176 മില്ല്യൺ ഡോളറിന്റെ ലാഭമാണ് വിവേകിനുണ്ടായത്. 

Vivek Ramaswamy, a self-made billionaire and founder of Roivant Sciences, has made his mark in biotech, diversified investments, and politics. His journey spans financial growth, advocacy for “excellence capitalism,” and his entry into politics with a focus on economic philosophy and corporate reform.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version