കേരളത്തിന്റെ ഫോണിന് പ്രിയമേറുന്നോ?

കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെ ഫോണില്‍ മിന്നി, ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറി,  മലപ്പുറം. സംസ്ഥാനത്ത് ആകെയുള്ള 39878 കെഫോണ്‍ ഹോം കണക്ഷനുകളില്‍ 9472 കണക്ഷനുകള്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളതാണ്. 4237 കണക്ഷനുകളുമായി കോട്ടയമാണ് രണ്ടാമത്. 4049 കണക്ഷനുകളുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. നിലവിൽ ഏഴാം സ്ഥാനമാണ്  2544  കണക്ഷനുകളുമായി എറണാകുളത്തിന്.



  കോഴിക്കോട് 3253, ഇടുക്കി 2612, തൃശൂര്‍ 258, എറണാകുളം 2544, കൊല്ലം 2237, വയനാട് 2201, തിരുവനന്തപുരം 2002, കണ്ണൂര്‍ 1659, ആലപ്പുഴ 1648, പത്തനംതിട്ട 1155, കാസര്‍കോട് 207 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഹോം കണക്ഷനുകളുടെ എണ്ണം.

സംസ്ഥാനത്തൊട്ടാകെ ഗ്രാമപ്രദേശങ്ങളുള്‍പ്പടെ ഇന്റര്‍നെറ്റ് കടന്നുചെല്ലാന്‍ പ്രയാസമേറുന്ന സ്ഥലങ്ങളില്‍ കെഫോണ്‍ ഫൈബറുകള്‍ വിന്യസിക്കാന്‍ ഇതിനോടകം കഴിഞ്ഞതും മികച്ച സേവനം നല്‍കുന്നതുമാണ് കൂടുതല്‍ ഹോം കണക്ഷനുകള്‍ കുറഞ്ഞ സമയത്തിനകം കെഫോണിലേക്ക് വരാന്‍ കാരണം. 2024 മാര്‍ച്ചിലാണ് കൊമേഴ്സ്യല്‍ കണക്ഷന്‍ നല്‍കാന്‍ ആരംഭിച്ചത്. 3,558 ലോക്കല്‍ നെറ്റ് വർക്ക്  ഓപ്പറേറ്റര്‍മാരാണ് നിലവില്‍ കെഫോണ്‍ കണക്ഷന്‍ വീടുകളിലേക്ക് ലഭ്യമാക്കാനായി പ്രവര്‍ത്തിക്കുന്നത്.

മികച്ച ഇന്റര്‍നെറ്റ് വേഗതയും നല്ല സേവനവും നല്‍കുന്നതും സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന രീതിയിലെ താരിഫ് റേറ്റും കെഫോണിനെ ജനകീയവും പ്രിയപ്പെട്ടതുമാക്കി മാറ്റുകയാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ്  പറഞ്ഞു. വാണിജ്യ കണക്ഷനുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയും നല്ല സേവനം തുടര്‍ന്നും ലഭ്യമാക്കി കെഫോണിനെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനാക്കി മാറ്റുകയും ലക്ഷ്യമിട്ടാണ് കെഫോണ്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Kerala’s broadband network, K Phone Minni, is gaining popularity with 39,878 home connections statewide. Malappuram leads with 9,472 connections, followed by Kottayam and Palakkad. Efforts are underway to expand in rural areas and boost commercial connections.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version