ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം. സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും വ്യവസായ പ്രമുഖരുടേയും ആഹ്വാനത്തിനു ചുവടുപിടിച്ചാണ് സമൂഹമാധ്യമങ്ങളിൽ യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമാകുന്നത്.
ഇന്ത്യ നിലവിൽ അമേരിക്കൻ ബ്രാൻഡുകളുടെ പ്രധാന വിപണികളിൽ ഒന്നാണ്. മക്ഡോണൾഡ്സ് (McDonald’s), കൊക്കകോള (Coca-Cola) തുടങ്ങിയ അമേരിക്കൻ ഭക്ഷ്യ ബ്രാൻഡുകൾക്കു പുറമേ യുഎസ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ (Amazon) ടെക് ഭീമനും ഐഫോൺ (iPhone) നിർമാതാക്കളുമായ ആപ്പിൾ (Apple) തുടങ്ങിയവയ്ക്ക് എതിരേയാണ് ബഹിഷ്കരണാഹ്വാനം ശക്തമാകുന്നത്. എന്നാൽ ബഹിഷ്കരണ ആഹ്വാനം നിലവിൽ ഈ കമ്പനികളുടെ വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Following new tariffs on Indian goods, a social media campaign is urging a boycott of American products like McDonald’s and Amazon in India.