സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് ഉടമ കലാനിധി മാരനെതിരെ ഇളയ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ നൽകിയ നിയമപരമായ നോട്ടീസ് പിൻവലിച്ചു. വക്കീൽ നോട്ടീസ് നിരുപാധികമായി പിൻവലിച്ചതായും പ്രശ്നങ്ങൾ പരിഹരിച്ചതായും സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് പ്രതിനിധി അറിയിച്ചു.

Sun TV dispute resolved

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് സൺ ടിവി നെറ്റ്‌വർക്ക് ചെയർമാൻ കലാനിധി മാരൻ, ഭാര്യ കാവേരി കലാനിധി എന്നിവർക്കെതിരെ ദയാനിധി മാരൻ നിയമപരമായ നോട്ടീസ് അയച്ചത്. 2003ൽ നടന്ന ഓഹരി ഇടപാടുകളിൽ തർക്കം ഉന്നയിച്ചായിരുന്നു നോട്ടീസ്. ഇതിന് മറുപടിയായി, നോട്ടീസിലെ ആരോപണങ്ങൾ സൺ ടിവി നിഷേധിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ കുടുംബത്തിലെ പ്രധാന അംഗങ്ങളുടെ സാന്നിധ്യത്തിൽ മാരൻ സഹോദരന്മാർക്കിടയിൽ മധ്യസ്ഥ ചർച്ച നടത്തിയാണ് പ്രശ്നപരിഹാരം.

Dayanidhi Maran has withdrawn the legal notice against his brother Kalanithi Maran, resolving the Sun TV share dispute through mediation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version