ഡോക്യുമെന്ററി ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ നിർമാതാവിന്റെ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി നയൻതാര-ബിയോണ്ട് ദി ഫെയറിടെയിൽ റിലീസായതും അതിനെത്തുടർന്ന് വിവാദങ്ങളുണ്ടായതും. താരത്തിനെതിരെ നടനും നിർമാതാവുമായ ധനുഷ് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. ധനുഷിനെ വിമർശിച്ച് നയൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച തുറന്ന കത്താണ് ചർച്ചയായത്. വിവാദത്തിനൊപ്പം താരത്തിന്റെ ആസ്തിയും പ്രൈവറ്റ് ജെറ്റ് അടക്കമുള്ള ആഢംബര വാഹന കലക്ഷനും വാർത്തകളിൽ നിറഞ്ഞു.
തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിമാരിൽ ഒരാളാണ് നയൻതാര. പത്ത് മുതൽ പന്ത്രണ്ട് കോടി രൂപ വരെയാണ് താരം ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത്. 200 കോടി രൂപയിലേറെ ആസ്തിയുള്ള താരം വാഹനപ്രേമി കൂടിയാണ്. നിരവധി ആഢംബര കാറുകളാണ് നയൻസിന്റെ ഗാരേജിലുള്ളത്. ദക്ഷിണേന്ത്യയിൽ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള ഏക നടിയും ഇന്ത്യയിൽത്തന്നെ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള ചുരുക്കം നടിമാരിൽ ഒരാളും കൂടിയാണ് നയൻതാര. പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ശിൽപ്പ ഷെട്ടി എന്നീ നടിമാർക്ക് മാത്രമാണ് സ്വന്തമായി പ്രൈവറ്റ് ജെറ്റ് വിമാനമുള്ളത്. 50 കോടി രൂപയിലധികമാണ് നയൻതാരയുടെ പ്രൈവറ്റ് ജെറ്റിന്റെ വില.
പ്രൈവറ്റ് ജെറ്റിന് പുറമേ എണ്ണിയാലൊടുങ്ങാത്ത ആഢംബര കാറുകളും താരത്തിനുണ്ട്. കഴിഞ്ഞ വർഷത്തെ പിറന്നാളിന് ഭർത്താവ് വിഘ്നേഷ് ശിവൻ നയൻതാരക്ക് സമ്മാനമായി നൽകിയത് 3.65 കോടി രൂപ വില വരുന്ന മെർസിഡീസ് മെയ്ബാക്ക് GLS 600 ലക്ഷ്വറി എസ്യുവി ആയിരുന്നു.
ഇതോടൊപ്പം 1.76 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ്, ഒരു കോടി രൂപ വില വരുന്ന മെർസിഡീസ് GLS 350 T, ബിഎംഡബ്ല്യു 5 സീരീസ്, ഫോർഡ് എൻഡവർ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ കാറുകളും നയൻസിന്റെ ഗാരേജിലുണ്ട്.
TN 01 CD 0009 എന്ന ഫാൻസി നമ്പറുള്ള മെയ്ബാക്കാണ് വിക്കി നയൻസിന് സമ്മാനമായി നൽകിയത്. റൂബലൈറ്റ് ചുവപ്പ് നിറത്തിലുള്ള കാറിൽ 4.0 ലിറ്റർ V8 എഞ്ചിനും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഉണ്ട്. പരമാവധി 557 bhp പവറും 730 Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമായ എഞ്ചിനാണ് വാഹനത്തിന്റേത്.
Discover Nayanthara’s Rs 200 crore empire, luxurious lifestyle, private jet, real estate, and business ventures, despite her ongoing legal dispute with Dhanush.