റോൾസ് റോയ്‌സ് സ്വന്തമാക്കി വിവേക് ഒബ്രോയ്

റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് എഡ്ജ് ആഢംബര കാർ സ്വന്തമാക്കി ബോളിവുഡ് താരം വിവേക് ഒബ്രോയ്. തന്റെ കുടുംബത്തിന് സർപ്രൈസ് ആയാണ് താരം 12.25 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് വാങ്ങിയത്. പിതാവ് സുരേഷ് ഒബ്‌റോയ്, അമ്മ യശോധര ഒബ്‌റോയ്, ഭാര്യ പ്രിയങ്ക ആൽവ ഒബ്‌റോയ് എന്നിവർക്കൊപ്പം വിവേക് പുതിയ റോൾസിൽ കറങ്ങുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  കുടുംബസമേതം ദുബായിൽ താമസിക്കുന്ന താരം ദുബായിലെ വില്ലയ്ക്ക് പുറത്താണ് റോൾസ് റോയ്സിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്തത്.

വിജയം വ്യത്യസ്ത രൂപത്തിൽ വരുന്നു, ഇന്ന് അത് റോൾസ് റോയ്സിൻറെ രൂപത്തിലാണ്. ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നത് അനുഗ്രഹമാണ് എന്ന അടിക്കുറിപ്പോടെയാണ് വിവേക് റോൾസ് റോയ്സ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി ആഢംബര കാറുകൾ വിവേകിന്റെ ശേഖരത്തിലുണ്ട്. 4.5 കോടി രൂപ വില വരുന്ന ക്രിസ്‌ലർ 300സി ലിമോസിൻ, മൂന്നര  കോടിയ്ക്കടുത്ത് വിലമതിക്കുന്ന ലംബോർഗിനി ഗല്ലാർഡോ, രണ്ട് മെഴ്‌സിഡസുകൾ എന്നിവയാണ് വിവേകിന്റെ പക്കലുള്ള പ്രധാന ആഢംബര വാഹനങ്ങൾ. അഭിനയത്തിന് പുറമേ ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്തും വിവേകിന് വൻ നിക്ഷേപമുണ്ട്. ഇതിനു പുറമേ നിരവധി ബിസിനസ് സംരംഭങ്ങളിലും പങ്കാളിയായ വിവേകിന്റെ ആസ്തി 1200 കോടിക്ക് മുകളിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

ദുബായിലെ ബംഗ്ലാവിനു പുറമേ താരത്തിന് മുംബൈ ജൂഹുവിലും ആഢംബര വീടുണ്ട്. 2019ൽ വാങ്ങിയ വീടിന്റെ വില 15 കോടിയിലേറെയാണ്. Oberoi Mega Entertainment എന്ന സിനിമാ നിർമാണകമ്പനിയും Karma Infrastructure എന്ന നിർമാണ കമ്പനിയുമാണ് താരത്തിന്റെ ആസ്തിയുടെ പ്രധാന സ്രോതസ്സ്.  

Vivek Oberoi celebrates a new milestone with a Rolls-Royce, sharing the joyful moment with his family. The actor’s lavish lifestyle includes an impressive car collection and investments in luxury properties.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version