താരലേലത്തിൽ ചാണക്യനായി കിരൺ ഗ്രാന്ധി

ആക്രമണോത്സുകമായ ലേല രീതി കൊണ്ടും സമർത്ഥമായ ലേല തന്ത്രങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ചെയർമാനും സഹ ഉടമയുമായ കിരൺ ഗ്രാന്ധി. ഐപിഎൽ താരലേലത്തിൽ  14 കോടി രൂപയ്ക്ക് കെ.എൽ. രാഹുലിനെ സ്വന്തമാക്കിയ ഡൽഹി 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ വിൽക്കുകയും ചെയ്തു. ഇതോടെയാണ് കിരണിന്റെ ലേലതന്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്.

‘ചാണക്യനേക്കാൾ വലിയ സൂത്രധാരൻ’ എന്നാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ കിരൺ അറിയപ്പെടുന്നത്. രാഹുലിന്റേയും പന്തിന്റേയും ലേലങ്ങൾക്ക് പുറമേ ശ്രേയസ് അയ്യരുടെ ലേല തുക 26.65 കോടി എത്തിച്ചതും കിരണിന്റെ ലേല തന്ത്രമായിരുന്നു. റിഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും വില വർധിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് കെ.എൽ. രാഹുലിനെ ഡൽഹി പാളയത്തിലെത്തിക്കുകയാണ് കിരൺ ചെയ്തത്.

ലഖ്നൗവും ബെംഗളൂരുവുമാണ് പന്തിനായി ലേലം ആരംഭിച്ചത്. പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദും പന്തിനെ വാങ്ങാൻ ശ്രമിച്ചെങ്കിലും
ലേലത്തുക 20.75 കോടി എത്തിയതോടെ പിൻവാങ്ങുകയായിരുന്നു. ഈ സമയത്ത് കിരൺ ബുദ്ധിപൂർവം റൈറ്റ് ടു മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിക്കുകയും തുടർന്ന് ലഖ്നൗവിന് തുക 27 കോടിയായി ഉയർത്തേണ്ടിയും വന്നു.

ശ്രേയസ് അയ്യരുടെ ലേലത്തിനായി 10 കോടി രൂപവരെ കൊൽക്കത്തയുടെ കൈവശമുണ്ടായിരുന്നു. പഞ്ചാബ് കിങ്സും ഡൽഹിയും ക്യാപ്റ്റൻ സ്ഥാനത്തേക്കായി ശ്രേയസ്സിനു വേണ്ടി മത്സരിച്ചു ലേലം വിളിച്ചു. തുടർന്ന് പഞ്ചാബ് 26.75 കോടിക്ക് താരത്തെ സ്വന്തമാക്കി. പിന്നീട് രാഹുലിൻറെ ലേലത്തിനായി ഡൽഹിക്ക് എതിരാളികളായി ബാക്കിയായത് കൊൽക്കത്തയും ആർസിബിയും സിഎസ്കെയും മാത്രമായിരുന്നു. ഇവരെ പിന്തള്ളി 14 കോടിക്ക് ഡൽഹി രാഹുലിനെ സ്വന്തമാക്കി.

ഡൽഹി ക്യാപ്പിറ്റൽസ് ചെയർമാനും സഹ ഉടമയുമായ കിരൺ ഗ്രാന്ധി ജിഎംആർ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ജി.എം. റാവുവിൻറെ മകനാണ്. ഗ്രൂപ്പിന്റെ അർബൻ ഇൻഫ്രാസട്രക്ചർ ചെയർമാൻ കൂടിയാണ് അദ്ദേഹം. ഡൽഹി, ഹൈദരാബാദ്, ഇസ്താംബുൾ, മാലെ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിൽ ജിഎംആറും ഗ്രാന്ധിയും പ്രധാന പങ്ക് വഹിക്കുന്നു. ഗ്രൂപ്പിൻ്റെ ഫിനാൻസ്, കോർപ്പറേറ്റ് സ്ട്രാറ്റജിക് പ്ലാനിംഗ് വിഭാഗങ്ങളും കിരണിന്റെ നേതൃത്വത്തിലാണ്.

Explore Kiran Grandhi’s sharp bidding strategies that shaped Delhi Capitals’ IPL success. Known as a ‘mastermind bigger than Chanakya,’ Grandhi’s strategic moves brought KL Rahul to the team and set record-breaking auction prices for players like Rishabh Pant and Shreyas Iyer.

Share.
Leave A Reply

Exit mobile version