നൂതന ആശയങ്ങങ്ങൾ കൊണ്ട് ശ്രദ്ധേയരായി KSUM ‘എലിവേറ്റ്ഹെർ’ (ElevateHER) ഫൈനലിസ്റ്റുകൾ. ഹഡിൽ ഗ്ലോബൽ 2024ന്റെ ഭാഗമായി
വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കായാണ് ‘എലിവേറ്റ്ഹെർ-ഇൻവെസ്റ്റ്മെൻറ് പാത്ത് വേ ഫോർ വിമൻ ഫൗണ്ടേഴ്സ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച് അഞ്ച് വനിതാ സംരംഭകരാണ് എലിവേറ്റ്ഹെർ ഫൈനലിസ്റ്റുകളായത്.
ഡബ്ല്യുആർഡിഎച്ച്ആർഡി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (WRDHRD Technologies) സ്ഥാപക കുഹു കൃഷ്ണ, റെവാഗോ (Rewago) സ്ഥാപകയും സിഇഒയുമായ ജൂലിയാന ബിജു, സ്യൂ (suee_brand) സഹസ്ഥാപക കൃഷ്ണ കരപ്പത്ത്, കിച്ച് നാച്ചുറൽ കുക്ക് വെയർ പ്രൈവറ്റ് ലിമിറ്റഡ് ((Kitch Natural) സ്ഥാപകയും സിഇഒയുമായ പ്രിയ ദീപക്, ബ്രെഡ്ക്രംബ്സ് എഐ (Breadcrumbs AI) സഹസ്ഥാപകയും സിഇഒയുമായ ചന്ദന എസ് എന്നിവരാണ് അഞ്ച് ഫൈനലിസ്റ്റുകൾ.
സ്ത്രീകൾ നയിക്കുന്ന ഒൻപത് സ്റ്റാർട്ടപ്പുകൾക്കായി നടത്തിയ ഹൈബ്രിഡ് നിക്ഷേപ സന്നദ്ധത പരിപാടിയിലൂടെയാണ് കെഎസ്‌യുഎം അഞ്ച് സ്റ്റാർട്ടപ്പുകളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. ഇവർക്ക് ഹഡിൽ ഗ്ലോബൽ 2024 വിമൻ സോൺ വിഭാഗത്തിൽ നടന്ന ‘ഓപ്പൺ പിച്ച്’ സെഷനിൽ ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.
ഹഡിൽ ഗ്ലോബലിലെ വുമൺ സോണിൽ ‘ഇൻക്ലൂസീവ് ലീഡർഷിപ്പ്:ബിൽഡിംഗ് സൊല്യൂഷൻസ് ഫോർ എ ബെറ്റർ ടുമാറോ’ എന്ന സെഷനിൽ മൈൻഡ് ആൻഡ് മോം സിഇഒയും കോ-ഫൗണ്ടറുമായ പദ്മിനി ജാനകി, ‘സഹോദരി’ ഫൗണ്ടേഷൻ സ്ഥാപകയും ഡയറക്ടറുമായ കൽക്കി സുബ്രഹ്മണ്യൻ, സീവ്.ഇൻ കോ-ഫൗണ്ടർ സിമി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Discover how KSUM’s ElevateHER initiative at Huddle Global 2024 empowered women-led startups. Meet the five innovative finalists shaping the future of entrepreneurship.