വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. കരാർ പ്രകാരം 2045ൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും 2028നുളളിൽ പൂർത്തീകരിക്കാനാകും. ഇതിനു പുറമേ ആദ്യ കരാർ പ്രകാരം ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി ലഭിക്കും.

ആദ്യ കരാർ അനുസരിച്ച് തുറമുഖം ആരംഭിച്ചതിനുശേഷം 15ാം വർഷം മുതലാണ് (2039) സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. എന്നാൽ സപ്ലിമെന്ററി കൺസഷൻ കരാർ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാന വിഹിതം കേരളത്തിന് ലഭിക്കും.

ഇത് കൂടാതെ 2028ഓടെ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് വിഴിഞ്ഞം പദ്ധതിയിൽനിന്നും പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതോടെ തുറമുഖത്തിന്റെ മിനിമം ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറാകും. 2028ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നർ ടെർമിനൽ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കും.

Kerala and Adani Vizhinjam Port Pvt Ltd have signed a supplementary agreement to fast-track Vizhinjam International Port. Completion is set for 2028, with state revenue benefits starting earlier by 2034.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version