ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. നാസയുടെ അറിയിപ്പ് അനുസരിച്ച് ഇവരുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഇനിയും രണ്ട് മാസം കൂടിയെടുക്കും.
2024 ജൂൺ അഞ്ചിനാണ് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. ബോയിംഗിൻ്റെ പുതിയ സ്റ്റാർലൈനർ ക്രൂ ക്യാപ്‌സ്യൂളിൽ ഒരാഴ്ചത്തെ പരീക്ഷണ യാത്രയ്ക്കാണ് ഇവർ പുറപ്പെട്ടത്. എന്നാൽ ക്യാപ്‌സ്യൂളിലെ യന്ത്രത്തകരാർ കാരണം ഇവരുടെ മടക്കയാത്ര മുടങ്ങുകയായിരുന്നു. 2025 ഫെബ്രുവരിയോടെ ഇവരെ ഭൂമിയിൽ തിരിച്ചെത്തിക്കാനാകുമെന്ന് നാസ അറിയിച്ചു.
അതേസമയം സുനിത വില്യംസ് കഴിഞ്ഞ ദിവസം യുഎസ്സിലെ സ്കൂൾ വിദ്യാർത്ഥികളുമായി ബഹിരാകാശത്ത് നിന്നും സംസാരിച്ചു. തനിക്കിപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ബഹിരാകാശ ജീവിതം ആസ്വദിക്കുന്നതായും അവർ പറഞ്ഞു.
Indian-origin astronaut Sunita Williams and Butch Wilmore are stuck in space due to mechanical issues with Boeing’s Starliner capsule. Their return to Earth has been delayed until February 2025.