TiEcon Kerala 2024 പുതിയ കേരളത്തിന്റെ സംരംഭക സമീപനത്തെ തുറന്നുകാട്ടി #KTR

കേരളത്തെ രൂപാന്തരപ്പെടുത്താനുള്ള മിഷൻ 2040 ചർച്ച ചെയ്ത ടൈക്കോൺ കേരള, സംരംഭകർക്ക് അസാധാരണമായ അറിവ് പകരുന്നതായി.  ഈ വർഷത്തെ ടൈക്കോൺ  കേരളത്തിന്റെ ചരിത്രം മാറ്റിമറിക്കാൻ കെൽപ്പുള്ളതാണെന്ന് ചരിത്രകാരനും യാത്രാ എഴുത്തുകാരനുമായ വില്ല്യം ഡാൽറിംപിൾ അഭിപ്രായപ്പെട്ടു. പുതിയ കേരളത്തിന്റെ സംരംഭക സമീപനത്തെ തുറന്നുകാട്ടുന്നതായി ടൈകോൺ 2024-ൽ KSIDC ചെയർമാൻ സി.ബാലഗോപാൽ നയിച്ച ചർച്ച. IBS Group ഫൗണ്ടർ വികെ മാത്യൂസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി പോൾ തോമസ്, മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരൻ എന്നിവരും സംവാദത്തിന്റെ ഭാഗമായി.

സ്റ്റാർട്ടപ്പുകളുടെ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത സെഷൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക നേ‍ത‍ത്വം നൽകി. Beyond Snack ഫൗണ്ടർ മാനസ് മധു, Cookd ഫൗണ്ടർ ആദിത്യൻ,  KReader ഫൗണ്ടർ ഹെഷാൻ ജി പെയിറിസ് എന്നിവർ അവരുടെ സംരംഭ യാത്രയുടെ ആരംഭവും ഉയർച്ചയും ചൂണ്ടിക്കാട്ടി. പുതിയ കാലത്തെ ബിസിനസ് വളർച്ചയും സ്കെയിലപ്പും ചർച്ച ചെയ്തത് സൈലം ഫൈണ്ടർ അനന്തുവും, തിങ്ക് ബയോ ഫൗണ്ടർ പ്രദീപ് പാലാഴിയുമായിരുന്നു

ഫിനാൻസ്,മാർക്കറ്റിംഗ്, ഏർളി ഫണ്ടിംഗ്, ഇൻവെസ്റ്റ്മെന്റിന്റെ വശങ്ങളുമെല്ലാം ചർച്ച ചെയ്ത് വിവിധ സെഷനുകൾ രണ്ടു ദിവസം അരങ്ങേറി. ഫൗണ്ടേഴ്സിന് ക്യാപിറ്റൽ കഫേയിലൂടെ നിക്ഷേപകർക്ക് മുന്നിൽ പിച്ച് ചെയ്യാനുള്ള അവസരവുമുണ്ടായി. റീട്ടെയിൽ രംഗത്തെ പുതിയ മാറ്റങ്ങളും, കോർപ്പറേറ്റ് സെക്ടറിന്റെ മാതൃകയുമെല്ലാം Tata StarQuick ഡയറക്ടർ കെ.രാധാകൃഷ്ണൻ വിവരിച്ചു.

കേരളത്തിലെ ഇൻഡസ്ട്രിയിലെ പോളിസി മാറ്റങ്ങളും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസും സംരംഭക അന്തരീക്ഷത്തിൽ വരുത്തിയ മാറ്റങ്ങളും സമ്മേളനം ചർച്ച ചെയ്തു. കേരളത്തിൽ ക്രിയേറ്റീവ് ഇക്കോണമിയുടെ സാധ്യതകൾ World Design Council Country Head ഡോ.ഫിലിപ്പ് തോമസ് വിശദമാക്കി.

വനിതാ സംരംഭകരുടെ പാനൽ ഡിസ്ക്കഷനും ടൈക്കോണിന്റെ ഭാഗമായി ഉണ്ടായിരുന്നു. സംരംഭകരെ വാര്‍ത്തെടുക്കാന്‍ ടൈകോണ്‍ കേരള നല്‍കുന്ന അവസരം വളരെ വലുതെന്ന് ചടങ്ങിൽ പങ്കെടുത്ത  റവന്യു മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കായുള്ള ടൈ അവാർഡുകളും ടൈക്കോണിന്റെ ഭാഗമായി നടന്നു.ആയിരത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ നൂറിലധികം ഇൻവെസ്റ്റേഴ്സും 50ലധികം സ്പീക്കേഴ്സും പങ്കെടുത്തു.

Discover how TiEcon Kerala 2024, centered on Mission 2040, is transforming Kerala’s entrepreneurial landscape with insights from industry leaders, innovative sessions, and inspiring success stories.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version