ശരാശരി ഇന്ത്യൻ അടുക്കളയെക്കുറിച്ച് സങ്കൽപ്പിക്കുമ്പോൾ ആദ്യം മനസ്സിലെത്തുക വിസില് പോകാനും പോകാതിരിക്കാനും സാധ്യതയുള്ള ഒരു പ്രഷർ കുക്കറാകും. അതല്ലെങ്കിൽ നഴ്സറി സ്കൂളിൽ പഠിക്കുമ്പോൾ സമ്മാനമായി കിട്ടിയിരുന്ന സോപ്പുപെട്ടിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പാത്രങ്ങൾ! ഇതെല്ലാം അടുക്കളയുടെ ഭംഗി കളയുന്നവയാണ്. ഈ തിരിച്ചറിവാണ് തനിഷ്ഖ്, ദിവ്യം ജെയിൻ സഹോദരങ്ങളെക്കൊണ്ട് ഭംഗിയുള്ള സാധനങ്ങൾ കിട്ടുന്ന ഹോം കിച്ചൺ ബ്രാൻഡ് എന്ന ആശയത്തിലെത്തിച്ചത്. അങ്ങനെ ഹോം എസ്സെൻഷൽസ് (HomeEssentials) പിറന്നു.
ഗ്വാളിയോർ ആസ്ഥാനമായുള്ള ഹോം എസ്സെൻഷൽസ് ഇന്ത്യയിൽ അതിവേഗം വളരുന്ന ഹോം ആൻഡ് കിച്ചൺ ബ്രാൻഡുകളിൽ ഒന്നാണ്. ഒരു കോടി രൂപ ലോണെടുത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ മൂല്യം 10 കോടി രൂപയാണ്. ഇത്ലേക്ക് എത്തിയതാകട്ടെ വെറും ഒരു വർഷം കൊണ്ടും. 2024ൽ ആരംഭിച്ച ബ്രാൻഡ് മോഡേർണും മൾട്ടിഫംഗ്ഷണലുമായ സ്പേസ് സേവിങ് ഉത്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡിസൈൻ ഫസ്റ്റ് രീതി പിന്തുടരുന്ന കമ്പനി ഉത്പനന്ങ്ങളുടെ ഭംഗിയിലും ഉപയോഗത്തിലും ഒരുപോലെ ശ്രദ്ധകൊടുക്കുന്നു. കമ്പനി വെബ്സൈറ്റിനു പുറമേ ആമസോൺ, ബ്ലിങ്കിറ്റ് സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. ഡൽഹിയിലും മറ്റ് മെട്രോ നഗരങ്ങളിലും ഓഫ് ലൈൻ സ്റ്റോറുകൾ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബ്രാൻഡ്.
HomeEssentials, launched by Tanishq and Divyam Jain, quickly hit ₹10 crore monthly revenue by offering smart, stylish, and practical home products for modern Indian families.