കേരള സ്റ്റാർട്ടപ് മിഷനും സിപിസിആറും സെൻട്രൽ യൂണിവേഴ്സിറ്റി കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയ്യതികളിൽ കാസർകോട് സിപിസിആർഐയിൽ നടക്കും. ഗ്രാമീണ ഇന്ത്യയുടെ വളർച്ചയയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തിൽ നടക്കുന്ന കോൺക്ലേവിൽ ഗ്രാമീണ-കാർഷിക മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഇടപെടലുകൾ നടത്തിയ സ്റ്റാർട്ടപ് സംരംഭങ്ങളുടെ സ്ഥാപകരും കാർഷിക-ഭക്ഷ്യോത്പാദന രംഗത്തെ വിദഗ്ധരും പങ്കെടുക്കും.
കോൺക്ലേവിന്റെ ഭാഗമായി റൂറൽ-അഗ്രിടെക് ഹാക്കത്തോൺ നട്തതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അപേക്ഷിച്ച 160 ടീമുകളിൽ നിന്ന് 20 ടീമുകൾക്ക് ഹാക്കത്തോണിൽപങ്കെടുക്കാനുള്ള യോഗ്യത നൽകും. ഇന്ത്യയിലെ വിവിധ ക്യാംപസുകളേയും സർവകലാശാലകളേയും പ്രതിനിധീകരിച്ച് 20 ടീമുകളിൽനിന്ന് നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കാർഷിക മേഖലയ്ക്കും ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകൾ പരിപോഷിക്കാനുമുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം.
കാർഷിക-ഭക്ഷ്യോത്പാദന മേഖലകളിൽ പരിഹാരം നിർദേശിക്കുന്നവർക്ക് സിപിസിആർഐ യുമായി ചേർന്ന് ഗവേഷണങ്ങൾക്കും വാണിജ്യാടിസ്ഥാനത്തിൽ ഉത്പന്നം നിർമിക്കുന്നതിനും അവസരമുണ്ട്. വിവരങ്ങൾക്ക് ribc.startupmission.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ-9562911181.
The 3rd Rural India Business Conclave will take place on December 14-15, 2024, at CPCRI, Kasaragod. Organized by Kerala Startup Mission and partners, it focuses on leveraging technology for rural growth with a Rural-Agritech Hackathon and expert discussions.