മുംബൈയിലെ ജൽസ എന്ന വീട് വെറുമൊരു വീടല്ല, നഗത്തിന്റെ ഐക്കോണിക് ഇടം കൂടിയാണ്. ബോളിവുഡ് ഇതിഹാസം സാക്ഷാൽ അമിതാഭ് ബച്ചന്റെ ആഢംബര ബംഗ്ലാവാണ് ജൽസ. ആഘോഷം എന്നാണ് ജൽസ എന്ന ഹിന്ദി വാക്കിന്റെ അർത്ഥം. പേര് പോലെത്തന്നെ ആഘോഷം നിറഞ്ഞതാണ് ഈ ആഢംബര സൗധത്തിന്റെ വിശേഷങ്ങളും.

മുംബൈയിലെ അതിസമ്പന്നർ താമസിക്കുന്ന ജുഹുവിലാണ് ജൽസ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ജുഹു ബീച്ച് ജൽസയ്ക്ക് തൊട്ടടുത്താണ്. മുംബൈ റിയൽ എസ്റ്റേറ്റ് രംഗത്ത് ഏറ്റവും വിലയേറിയ സ്ഥലമാണിത്. നിരവധി പേര് കേട്ട പെയിന്റിങ്ങുകളാണ് ജൽസയിലെ ഏറ്റവു വലിയ സവിശേഷത. ലോകത്തിലെ തന്നെ ഏറ്റവും പേരെടുത്ത കലാകാരൻമാരുടെ കലാസൃഷ്ടികൾകൊണ്ട് സമ്പന്നമാണ് ജൽസ.

അമിതാഭിനും ഭാര്യ ജയ ബച്ചനുമൊപ്പം മകൻ അഭിഷേകും ഭാര്യ ഐശ്വര്യ റായിയും കൊച്ചുമകൾ ആരാധ്യയുമെല്ലാം ഇവിടെത്തന്നെയാണ് താമസിക്കുന്നത്. 1982ൽ സത്തേ പെ സട്ട എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ നിർമാതാവ് രമേശ് സിപ്പി അമിതാഭിന് സമ്മാനിച്ച ബംഗ്ലാവാണ് ജൽസ. ജൽസയ്ക്കു പുറത്ത് എപ്പോഴും സന്ദർശകരുടെ തിരക്കാണ്. ആരാധകരെ അഭിവാദ്യം ചെയ്യാൻ മിക്കപ്പോഴും അമിതാഭ് ബാൽക്കണിയിൽ എത്താറുമുണ്ട്.

കൊട്ടാര സമാനമാണ് ജൽസയുടെ സ്വീകരണമുറി. വിന്റേജ് ലുക്കിലുള്ള സ്വീകരണമുറിക്ക് ബ്രാസ് സ്കൾപ്ചറുകളും ഗ്ലാസ് ചാൻഡ്ലയറുകളും തിളങ്ങുന്ന മാർബിൾ നിലവും ടർക്കിഷ് പരവതാനികളും അഴകേകുന്നു. നിലം മുതൽ സീലിങ് വരെയുള്ള ജനലുകളാണ് സ്വീകരണമുറിയുടെ പ്രത്യേകത. മുഗൾ-പേർഷ്യൻ സ്വാധീനമുള്ളതാണ് സ്വീകരണമുറിയുടെ നിർമാണരീതി. അമിതാഭിന്റെ ഓഫീസ് മുറിയാണ് വീട്ടിലെ മറ്റൊരു സവിശേഷത. വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഭിന്നമായി ഇത് മോഡേൺ രീതിയിലാണ്. അമിതാഭിന്റെ പക്കലുള്ള പുസ്തക ശേഖരവും ഈ മുറിക്കകത്താണ്. ജൽസയിലെ ജിമ്മും ഗംഭീരമാണ്. ആധുനിക സജ്ജീകരണങ്ങളുള്ള ജിമ്മിൽ ചെറുമകൻ അഗസ്ത്യയ്ക്കൊപ്പം താരം വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ വൈറലായിരുന്നു.

പച്ചപ്പ് നിറഞ്ഞതാണ് ജൽസയുടെ പുറംവശം. ഇതിനു പുറമേ നിരവധി വിഗ്രഹങ്ങളുള്ള ഒരു ചെറിയ അമ്പലവും ജൽസയിലുണ്ട്. ഇങ്ങനെ പാരമ്പര്യവും ആധുനികതയും ചേർന്ന നിർമിതിയാണ് അമിതാഭിന്റെ ജൽസ.

Discover the charm of Jalsa, Bollywood legend Amitabh Bachchan’s luxurious bungalow in Juhu, Mumbai, blending tradition and modernity with iconic artwork, Mughal-Persian interiors, and lush greenery.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version