പാലക്കാട്ടെ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി ആദ്യഘട്ട വികസനത്തിനൊരുങ്ങുന്നു. ഇതിനായി കേന്ദ്രം ആദ്യ ഘട്ട വിഹിതമായി 100 കോടി രൂപ നൽകും. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമാകും ഇവിടം. പുതുശ്ശേരി സെൻട്രലിലെ 1137 ഏക്കറിലാണ് സ്മാർട്ട് സിറ്റിയുടെ ഒന്നാം ഘട്ടം. .പദ്ധതിക്ക് കേന്ദ്രം ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു. ആദ്യഘട്ടമായി കേന്ദ്രം 100 കോടി രൂപ നൽകും എന്ന ഉറപ്പിനെ തുടർന്ന് 106 ഏക്കർ കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തിൽ രൂപീകരിച്ച പ്രത്യേകോദ്ദേശ്യ കമ്പനിയായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ പേരിലേക്കു മാറ്റി.
പാലക്കാട് ജില്ലയിലെ പുതുശ്ശേരി സെൻട്രലിലെ 1137 ഏക്കറിലാണ് സ്മാർട് സിറ്റിയുടെ ഒന്നാം ഘട്ടം വരുന്നത്. രണ്ടാംഘട്ടം പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ സമീപ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ സംഘം കേരളത്തിലെത്തി നടത്തിയ ചർച്ചകളെത്തുടർന്നാണു പദ്ധതിപ്രവർത്തനങ്ങൾ ആരംഭിക്കാൻ അന്തിമ അനുമതിയായത്
ഭൂമിയേറ്റെടുക്കലിനു സർക്കാരും പദ്ധതിക്ക് എൻഐസിഡിസിയുമാണു പണം മുടക്കുക. 358 ഏക്കർ ഏറ്റെടുക്കുന്നതിന് 840 കോടി രൂപ നൽകാനുള്ള സന്നദ്ധത കിഫ്ബി അറിയിച്ചിരുന്നു. ആകെ 1470 ഏക്കർ ഇതിനകം കിൻഫ്ര ഏറ്റെടുത്തു. ഘട്ടം ഘട്ടമായി കേന്ദ്രം പണം നൽകുന്നതിനൊപ്പം തുല്യമായ തുകയുടെ ഭൂമിയും എസ്പിവിയുടെ പേരിലേക്കു മാറ്റും. ഇതേ ഇടനാഴിയുടെ ഭാഗമായ അങ്കമാലിയിലെ ഗ്ലോബൽ സിറ്റിക്കു (ഗിഫ്റ്റ് സിറ്റി) കേന്ദ്രം അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ.
The first phase of the industrial smart city in Palakkad is set for development with Rs 100 crore funding from the central government. Spanning 1137 acres in Puthussery Central, it forms a key part of the Kochi-Bengaluru industrial corridor.