വിവാഹ നിശ്ചയ വാർത്ത പങ്കുവെച്ച് അമേരിക്കൻ പോപ് ഗായികയും നടിയുമായ സെലീന ഗോമസ്. കാമുകൻ ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹ നിശ്ചയ വാർത്തയാണ് സെലീന പങ്കുവെച്ചത്. റെക്കോർഡ് പ്രൊഡ്യൂസറും ഗാനരചയിതാവും എഴുത്തുകാരനുമാണ് ബെന്നി ബ്ലാങ്കോ. 225000 ഡോളറിന്റെ വിവാഹനിശ്ചയ മോതിരം അണിഞ്ഞ ചിത്രമാണ് സെലീന ഗോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. താരവുമായുള്ള വിവാഹ നിശ്ചയ വാർത്തയോടെ ബെന്നി ബ്ലാങ്കോയുടെ ആസ്തിയെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
സെലിബ്രിറ്റി നെറ്റ് വേർത്ത് റിപ്പോർട്ട് പ്രകാരം 50 മില്യൺ ഡോളറാണ് മുപ്പത്താറുകാരനായ ബ്ലാങ്കോയുടെ ആസ്തി. മ്യൂസിക് പ്രൊഡ്യൂസർ, ഗാനരചയിതാവ് എന്നീ നിലകളിൽ ബ്ലാങ്കോ നിരവധി ചാർട്ട് ബസ്റ്ററുകൾ സൃഷ്ടിച്ചിട്ടുണ്ട്. മെറൂൺ ഫൈവ്, ബിടിഎസ് തുടങ്ങിയ പ്രശസ്ത ബാൻഡുകൾക്കൊപ്പവും റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങിയ നിരവധി പ്രശസ്ത പാട്ടുകാർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2018 മുതൽ ബ്ലാങ്കോ സ്വന്തം ആൽബവും ഇറക്കുന്നുണ്ട്. ഈസ്റ്റ് സൈഡ് ആണ് ബ്ലാങ്കോ ലീഡ് ആർട്ടിസ്റ്റ് ആയി വന്ന ആദ്യ ഗാനം. 2014ലാണ് ബ്ലാങ്കോ തന്റെ സ്വന്തം ലേബലുകളായ മാഡ് ലൗ റെക്കോർഡ്സും ഫ്രൻഡ്സ് കീപ്പ് സീക്രട്ട്സുമായി എത്തുന്നത്.
ഗാനരംഗത്തിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയാണ് ബ്ലാങ്കോയുടെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. മലിബു, വെസ്റ്റ് ഹോളിവുഡ്, ഹോളിവുഡ് ഹിൽസ് എന്നിവിടങ്ങളിലായി നിരവധി വസ്തുക്കൾ അദ്ദേഹത്തിനുണ്ട്. 2020ൽ ഇവയിൽ ഒരു പ്രോപ്പർട്ടി മാത്രം അദ്ദേഹം 9.2 മില്യൺ ഡോളർ ചിലവഴിച്ചാണ് വാങ്ങിയത്.
Music producer Benny Blanco, with a net worth of $50 million, gets engaged to Selena Gomez. Discover his career, real estate, and engagement details.