ബാങ്കുകളിൽ നിന്ന് കടം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി വിജയ് മല്യ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്ത്. പലിശയായി 1200 കോടി ഉൾപ്പെടെ 6203 കോടി മാത്രം ബാധ്യതയുണ്ടായരുന്ന സ്ഥലത്ത് ബാങ്കുകൾ റിക്കവർ ചെയ്തത്, 14,131 കോടിയാണെന്ന് വിജയ് മല്യ പറഞ്ഞു. ഇത്രയും പിടിച്ചടുത്തിട്ടും ഇന്നും ഞാൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണ്. ഇത് ഇരട്ടത്താപ്പാണെന്ന് മല്യ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (Prevention of Money Laundering Act) മല്യയുടെ ആസ്തികൾ സർക്കാർ പിടിച്ചെടുത്തിരുന്നു.
പൊതുമേഖല ബാങ്കുകളിൽ നിന്ന് കടം എടുക്കുകയും അത് കുടിശ്ശികയായി തിരിച്ചടവ് മുടങ്ങിയപ്പോൾ വിദേശത്തേക്ക് മുങ്ങുകയും ചെയ്ത മല്യക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. ഇംഗ്ളണ്ടിൽ അഭയം നേടിയ മല്യയെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഇപ്പോൾ. പിഴക്കുടിശ്ശിക ഉണ്ടായിരുന്നതിന്റെ ഇരട്ടി റിക്കവറി ചെയ്തിട്ടും തനിക്കെതിരായ കേസ് പിൻവലിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നും മല്യ ആവശ്യപ്പെട്ടു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) രജിസ്റ്റർ ചെയ്ത കേസിലാണ് മല്യ ഉൾപ്പെടെ പൊതുമേഖലാ ബാങ്കുകളിൽ കടം വരുത്തിയവർക്കെതിരെ റിക്കവറി നടപടികൾ നടന്നത്. തുടർന്ന് ആസ്തികൾ വിറ്റഴിച്ച് കുടിശ്ശിക ഈടാക്കുകയായിരുന്നു. വിജയ് മല്യയിൽ നിന്ന് 14,000 കോടി രൂപയോളം തിരിച്ചുപിടിച്ചത് കൂടാതെ,
നീരവ് മോദിയിൽ നിന്ന് 1052 കോടിയും, മെഹുൽ ചോക്സിയിൽ നിന്ന് 2565 കോടിയും ഉൾപ്പെടെ 22,280 കോടി രൂപയുടെ റിക്കവറി നടപടികളാണ് കേന്ദ്രം നടത്തിയതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റ്ൽ വ്യക്തമാക്കിയിരുന്നു. ഇഡി-യെ ഉപയോഗിച്ച് കള്ളപ്പണവും പണാപഹരണവും കണ്ടെത്തി, പൊതുമേഖലാ ബാങ്കുകൾക്ക് തിരികെ നൽകുകയണ് കേന്ദ്രം ചെയ്തതെന്ന് ധനമന്ത്രി പറഞ്ഞു
The Indian government recovers ₹14,131.6 crore from Vijay Mallya’s assets, sparking legal challenges from the fugitive businessman, who questions the recovery exceeding his adjudged debt of ₹6,203 crore.