വിദേശത്ത് സ്ഥിര താമസമാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. കുടുംബത്തോടൊപ്പം കോലി ലണ്ടനിലേക്ക് താമസം മാറുമെന്ന് വെളിപ്പെടുത്തുന്നത് കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ കോച്ചായിരുന്ന രാജ്കുമാർ യാദവാണ്. ഇതിനായ കോലി ലണ്ടനിൽ പ്രോപ്പർട്ടി സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് മാച്ചുകളുടെ ഇടവേളയിൽ ഇപ്പോൾ കൂടുതൽ സമയവും കോലി കുടുംബത്തോടൊപ്പം ലണ്ടനിലെ വീട്ടിലാണ്.
ഭാര്യ അനുഷ്ക്കയും രണ്ട് കുട്ടികളുമാണ് ലണ്ടനിൽ കോലിക്ക് ഒപ്പമുള്ളത്. വിരാട് കോലിയുടെ ഇളയ മകൻ അകയ് ജനിച്ചതും ലണ്ടനിലാണ്.
ബോഡർ-ഗവാസ്ക്കർ ട്രോഫിക്കായി ഇപ്പോൾ ഓസ്ട്രേലിയയിലുള്ള കോലി തിരിച്ചെത്തിയാൽ നേരെ ലണ്ടനിലേക്ക് പോകും.
ക്രിക്കറ്റ് മാച്ചുകളിൽ അടുത്തിടെ കോലിയുടേത് ആവറേജ് പ്രകടനമായിരുന്നു.
Virat Kohli and his family are reportedly planning to relocate to London, with Kohli continuing to focus on his cricket career. His extended stays in London have not impacted his professional commitments.