ഒരു രാജ്യം, ഒരു നികുതി എന്ന വൻ പരിഷ്കരണം കൊട്ടിഘോഷിച്ചാണ് ഇന്ത്യയിൽ ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി പ്രാബല്യത്തിൽ വന്നത്. എന്നാൽ ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും നൂലാമാലകളിൽ നിന്നും ഊരാക്കുടുക്കുകളിൽനിന്നും കരകയറാൻ ജിഎസ്ടിക്ക് കഴിഞ്ഞിട്ടില്ല.

ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി നിരക്കുകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം അടുത്തിടെ നടന്ന ജിഎസ്ടി കൗൺസിൽ യോഗം പോപ്‌കോണിന് നികുതി ചുമത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് 5% ജിഎസ്ടി, മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12 ശതമാനം ജിഎസ്ടി, കാരമൽ പോപ്‌കോണിന് 18 ശതമാനം നികുതി എന്നിങ്ങനെയാണ് ഈടാക്കുകയത്രേ. ജിഎസ്ടി നടപ്പാക്കുന്നതിലെ സ്ഥിരതയില്ലായ്മയുടെ തെളിവാണ് പോപ്കോൺ നികുതി എന്നാണ് പ്രധാന വിമർശനം.

2023-2024 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ജിഎസ്ടി ശേഖരണം ഇന്ത്യൻ ജിഡിപിയുടെ 6.86% ആണ്. ഇത് 6.72% എന്ന മുൻ സാമ്പത്തിക വർഷത്തെ കണക്കിനേക്കാൾ നേരിയ പുരോഗതി കാണിക്കുന്നു. എന്നാൽ നികുതി നിരക്കുകൾ യുക്തിസഹമാക്കുക, സ്ലാബുകൾ കുറയ്ക്കുക, ഇനങ്ങളുടെ വർഗ്ഗീകരണത്തിലെ അവ്യക്തതകൾ പരിഹരിക്കുക തുടങ്ങിയവ ജിഎസ്ടിയുടെ വിശ്വാസ്യതയും പ്രകടനവും വർധിപ്പിക്കുന്നതിൽ നിർണായക ഘടകങ്ങളാണ്. നികുതി സ്ലാബുകൾ ലഘൂകരിക്കുന്നതാകട്ടെ വരുമാന വളർച്ചയിൽ പ്രധാനവുമാണ്. പോപ്‌കോൺ നികുതിയിലെ ആശയക്കുഴപ്പം അത് കൊണ്ടുതന്നെ വിശാലമായ മറ്റൊരു പ്രശ്നത്തിൻ്റെ പ്രതീകമാണ്-ജിഎസ്ടിയുടെ അയഥാർത്ഥ്യത്തിന്റെ അടയാളം.

കാരമലൈസ് ചെയ്ത പോപ്‌കോൺ പഞ്ചസാര ചേർത്താണ് വരുന്നത്, അതിനാൽ അതിന്റെ നിരക്ക് ലഘുഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമാണ് എന്ന വിചിത്രന്യായമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വില വ്യത്യാസത്തെ സംബന്ധിച്ച് പറഞ്ഞത്. പോപ്‌കോൺ നികുതിയെക്കുറിച്ചുള്ള ‘ഗ്രാനുലാർ’ ആലോചനകളേക്കാൾ ജിഎസ്‌ടി കൗൺസിൽ വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങൾക്കും യുക്തിക്കും മുൻഗണന നൽകേണ്ടതല്ലേ എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. അത്കൊണ്ട് പോപ്കോൺ വിവാദം നിലവിലെ ജിഎസ്ടി ഘടനയുടെ സങ്കീർണ്ണതകളോടുള്ള വർധിച്ചുവരുന്ന പൊതു വിദ്വേഷത്തെ പ്രതിഫലിപ്പിക്കുന്നു.

ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സങ്കീർണ്ണമായ നികുതി സ്ലാബുകളും മറ്റ് നൂലാമാലകളും പറഞ്ഞ് അന്യായമായി വർധിപ്പിക്കുകയാണ് എന്ന് പ്രതിപക്ഷവും ജിഎസ്ടി യോഗ തീരുമാനങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നികുതി ഏകീകരിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സമ്പ്രദായത്തിൽ ഓരോ തീരുമാനങ്ങളും തലതിരിഞ്ഞ ബ്യൂറോക്രാറ്റിക് നയങ്ങളുടെ ആഘോഷമായി മാറുന്നു എന്നതാണ് ഇത്തരം തീരുമാനങ്ങളുടെ വിരോധാഭാസം.

Explore the growing concerns around GST in India, focusing on the controversy over popcorn tax rates and its implications for the One Nation, One Tax promise.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version