ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ (Shah Rukh Khan) ബിസിനസ് ലോകത്തും സജീവ സാന്നിധ്യമാണ്. ഐപിഎൽ ടീം ഉടമസ്ഥത മുതൽ മദ്യ വ്യവസായം വരെ നീളുന്ന വമ്പൻ നിക്ഷേപങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോൾ ഡിയാവോൾ (D’Yavol) എന്ന സ്വന്തം മദ്യ ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ഡിയാവോൾ സ്പിരിറ്റ്സ് (D’Yavol Spirits) എന്ന പുതിയ മദ്യ കമ്പനിയുടെ രൂപീകരണത്തിൽ പങ്കാളിയായിരിക്കുകയാണ് ഷാരൂഖ്.

2022ൽ മകൻ ആര്യൻ ഖാനോടൊപ്പം (Aryan Khan) ആരംഭിച്ച ഡിയാവോൾ ബ്രാൻഡിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നിക്ഷേപകരെ ഉൾപ്പെടുത്തി ഡിയാവോൾ സ്പിരിറ്റ്സ് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ആൽക്കോ-ബെവ് കമ്പനികളിലൊന്നായ റേഡികോ ഖൈത്താൻ (Radico Khaitan) ആണ് കമ്പനിയിലെ പ്രധാന പങ്കാളി. ഇതോടൊപ്പം സെറോദ (Zerodha) സഹസ്ഥാപകൻ നിഖിൽ കാമത്തിനും (Nikhil Kamath) ഡിയാവോൾ സ്പിരിറ്റ്സിൽ നിക്ഷേപമുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഡിയാവോൾ സ്പിരിറ്റ്സിൽ 47.5% ഓഹരിയാണ് ഷാരൂഖിന്റെയും ആര്യന്റെയും കമ്പനിയായ സ്ലാബ് വെഞ്ചേഴ്സിന് (SLAB Ventures) ഉള്ളത്. റേഡികോ ഖൈത്താനും 47.5% ഓഹരി കൈവശം വയ്ക്കുന്നു. അതേസമയം, നിഖിൽ കാമത്തിന് കമ്പനിയിൽ 5% പങ്കാളിത്തമാണുള്ളത്.
Shah Rukh Khan has co-founded a new spirits company, D’Yavol Spirits, in partnership with Radico Khaitan and Zerodha’s Nikhil Kamath.