ദുബായിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ പ്രമുഖനാണ് കബീർ മുൽചന്ദാനി. ഫൈവ് ഹോൾഡിങ്സ് എന്ന ലക്ഷ്വറി ഹോട്ടൽ ഗ്രൂപ്പുകളുടേയും ഫ്ലൈ ഫൈവ് ജെറ്റ് പാർട്ടി സംരംഭകത്വത്തിന്റേയും ഉടമയായ അദ്ദേഹത്തിന്റെ ആസ്തി രണ്ട് ബില്യൺ ഡോളറാണ്.
മുംബൈയിൽ ജനിച്ച കബീർ കുടുംബ ബിസിനസ്സിലൂടെയാണ് സംരംഭക ലോകത്തെത്തുന്നത്. 2011ലാണ് അദ്ദേഹം ദുബായ് ആസ്ഥാനമായുള്ള ബിസിനസ്സുകൾ ആരംഭിച്ചത്. ഫൈവ് ഹോൾഡിങ്സ് എന്ന അദ്ദേഹത്തിന്റെ ആ ബിസിനസ് സംരംഭം ദുബായിലെ ഏറ്റവും ആഢംബര നിറഞ്ഞ ഹോട്ടൽ വ്യവസായമായി മാറുകയായിരുന്നു. ഫൈവ് പാം ജുമൈറ ഹോട്ടൽ പോലുള്ള അദ്ദേഹത്തിന്റെ സംരംഭങ്ങൾ ആഢംബര ടൂറിസത്തിന്റെ അവസാനവാക്കാണ്. 2023ൽ ഫൈവ് ഹോൾഡിങ്സ് സ്പാനിഷ് ആഢംബര ഹോട്ടൽ-നൈറ്റ് ക്ലബ്ബ് ശൃംഖലയായ പാച്ച ഗ്രൂപ്പ് ഏറ്റെടുത്തു. സപെയിനിലെ പാച്ച ഇബീസ നൈറ്റ്ക്ലബ്ബുകൾ അദ്ദേഹം ഏറ്റെടുത്തത് 330 മില്യൺ ഡോളറിനാണ്.
2023ൽ ഫൈവ് ഗ്രൂപ്പ് ആകാശയാത്രയിൽ അത്യാഢംബരം തീർക്കുന്ന ഫ്ലൈ ഫൈവ് പാർട്ടി ജെറ്റുകളുമായി എത്തി. സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന ആഢംബര സൗകര്യങ്ങളാണ് ഈ പാർട്ടി ജെറ്റുകളിൽ ഉള്ളത്. പ്രധാന കാബിനു സമീപം കിങ് സൈസ് ബെഡുള്ള ബെഡ്റൂം, സ്പാ, ഹോം തിയേറ്റർ, നോൺസ്റ്റോപ് സ്ട്രീമിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ഈ ജെറ്റുകളിൽ ഉള്ളത്. മണിക്കൂറിന് 14,000 ഡോളറാണ് ഈ ആഢംബര ജെറ്റിന്റെ വാടക.
Discover the inspiring journey of Kabir Mulchandani, the visionary behind FIVE Holdings. From overcoming setbacks to creating a $2 billion luxury empire, learn about his innovations in real estate, hospitality, and private air travel.