തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്സിൽ കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ. നിലവിൽ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിലെ കോച്ചുകളുടെ എണ്ണം 20 ആക്കാൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തു. രാജ്യത്തെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേഭാത് സർവീസുകളിൽ ഒന്നാണ് ഈ റൂട്ടിലേത്. കോച്ചുകളുടെ എണ്ണം കൂട്ടുന്നതോടെ വന്ദേ ഭാരതിന്റെ ടിക്കറ്റ് ലഭ്യത വർധിക്കും. നിലവിൽ 180ന് മുകളിൽ ഒക്യുപൻസിയുള്ള ഈ ട്രെയിനിൽ ടിക്കറ്റ് ഉറപ്പാകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.

കോച്ചുകൾ കൂടുന്നതിനായി പുതിയ റേക്ക് ആണ് എത്തിച്ചിട്ടുള്ളത്. അത്കൊണ്ടുതന്നെ നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കും എന്നും സൂചനയുണ്ട്. ഇപ്പോൾ എട്ട് കോച്ചുകൾ മാത്രമാണ് തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിനുള്ളത്. ഈ വന്ദേഭാരതിൽ കോച്ചുകൾ കൂട്ടുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. അതേസമയം എറണാകുളം-ബെംഗളൂരു, തിരുവനന്തപുരം-കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങാനുള്ള ആവശ്യം പരിഗണിച്ചില്ല.
Indian Railways increases the Thiruvananthapuram-Kasargod Vande Bharat Express coaches from 16 to 20, boosting ticket availability on this high-demand route.
