പുതിയ ഗവർണർ സംസ്ഥാനത്തെത്തി

നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസ്ഥാനത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു.  മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിശ്വനാഥ് അർലേക്കർ കേരള ഗവർണർ സ്ഥാനത്തേക്ക് വരുന്നത്.

കേരളത്തിന്റെ 23ാമത് ഗവണറായാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എത്തുന്നത്. ഇതുവരെ ബിഹാർ ഗവർണറായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഗോവ സ്വദേശിയായ അർലേക്കർ ഹിമാചൽ പ്രദേശ് ഗവർണർ, ഗോവ സർക്കാറിൽ ക്യാബിനറ്റ് മന്ത്രി, ഗോവ നിയമസഭാ സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ ആർഎസ്എസ് ബന്ധമുള്ള രാജേന്ദ്ര അർലേക്കർ  1980കൾ മുതൽ ബിജെപി അംഗമായി.

ഇടതു സർക്കാരുമായുള്ള നിരവധി ഏറ്റുമുട്ടലുകൾക്കു ശേഷമാണ് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി പൂർത്തിയാക്കി മടങ്ങിയത്. ഈ സാഹചര്യത്തിൽ സർവകലാശാല വിഷയത്തിൽ ഉൾപ്പെടെ പുതിയ ഗവർണർ എന്ത് നിലപാട് സ്വീകരിക്കും എന്ന ആശങ്കയിലാണ് എൽഡിഎഫ് ഗവൺമെന്റ്. അതേസമയം ഈ മാസം 17 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Rajendra Vishwanath Arlekar, the 23rd Governor of Kerala, takes charge after Arif Mohammed Khan. Formerly the Governor of Bihar, Arlekar brings a rich political history as a BJP leader and RSS member.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version