മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നത്. ഇതിനായുള്ള റെയിൽപ്പാതാ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിനു (NHSRCL) കീഴിലാണ് 508 കിലോമീറ്ററുള്ള അതിവേഗ റെയിൽപ്പാതാ നിർമാണം. ഇതിൽ 243 കിലോമീറ്ററോളം വയാഡക്റ്റ് നിർമാണം പൂർത്തിയായിട്ടുണ്ട്.
![](https://channeliam.com/wp-content/uploads/2025/01/92875538.cms_-1024x768.webp)
13 നദികൾക്ക് മുകളിലൂടെയുള്ള പാലങ്ങളും നിരവധി ടണൽ പാതകളും അടങ്ങുന്നതാണ് അതിവേഗ റെയിൽപ്പാത. സ്റ്റീൽ, പ്രീ-സ്ട്രെസ്ഡ് കോൺഗ്രീറ്റ് പാലങ്ങളാണ് പാതയിൽ നിർമിക്കുക. ഗുജറാത്തിൽ വഡോദര, സൂറത്, നവസാരി ജില്ലകളിൽ റീഎൻഫോർസ്ഡ് ട്രാക്ക് നിർമാണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലാകട്ടെ ബാന്ദ്ര-കുർല കോംപ്ലക്സ് 21 കിലോമീറ്റർ ടണൽ പൂർത്തിയായി വരുന്നു. ജാപ്പനീസ് സഹകരണത്തോടെയാണ് ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരുന്നത്. പരിശീലനയോട്ടത്തിൽ 320 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്ന ട്രെയിനിന് മണിക്കൂറിൽ 260 കിലോമീറ്ററാകും ട്രെയിൻ ഓടിത്തുടങ്ങുമ്പോഴുള്ള വേഗപരിധി.
![](https://channeliam.com/wp-content/uploads/2025/01/knocksense2023-04faacae3e-d641-4-1024x576.webp)
അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിനുമായി എത്തിയിരിക്കുകയാണ് ചൈന. മണിക്കൂറിൽ 450 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്.
Explore the groundbreaking CR450 high-speed train, featuring a top speed of 400 km/h, luxury amenities, advanced safety systems, and an aerodynamic design for superior performance.