കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 56,700 കിലോമീറ്റർ വരുന്ന റോഡുകളാണ് കേന്ദ്ര ഹൈവേ മന്ത്രാലയം നിർമിച്ചത്. 2025ൽ ഇവയുടെ
നിർമാണ നിലവാരവും പരിപാലനവും ഉയർത്തി മികച്ചതും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഹൈവേ വികസനത്തിന്റെ കാര്യത്തിൽ പേരെടുക്കുമ്പോഴും ഡൽഹി-‍ജയ്പൂർ (NH-48), അമൃത്സർ-ജാംനഗർ പോലുള്ള പാതകളിൽ നിർമാണ അപാകതകളുണ്ട് എന്ന വിമർശനമുണ്ട്. ഇത്തരത്തിലുള്ള വിമർശനങ്ങളെ ഉൾക്കൊണ്ട് ഭാവിയിൽ നിർമാണ മികവിന് പ്രാധാന്യം നൽകും എന്ന് ഹൈവേ മന്ത്രാലയം ഉറപ്പുനൽകുന്നു.

ഡൽഹി-മുംബൈ അതിവേഗപാതയാണ് 2025ൽ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രധാന പദ്ധതി. 1,380 കിലോമീറ്റർ ദൂരമുള്ള പദ്ധതിയുടെ നിർമാണച്ചിലവ് 13 ബില്യൺ ഡോളറാണ്. ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയാണ് നിർമാണം പുരോഗമിക്കുന്ന മറ്റൊരു പാത. 13000 കോടി രൂപ ചിലവിൽ നിർമിക്കുന്ന പാത 210 കിലോമീറ്ററാണ്. ബെംഗളൂരു-ചെന്നൈ അതിവേഗ പാതയാണ് 2025ൽ പ്രവർത്തനം ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു എക്സ്പ്രസ് വേ. 260 കിലോമീറ്റർ വരുന്ന പാതയുടെ നിർമാണച്ചിലവ് 16500 കോടിയാണ്.

പ്രൊജക്റ്റ് ബെയ്സ്ഡ് നിർമാണത്തിന് പകരം കോറിഡോർ അടിസ്ഥാനമാക്കിയുള്ള നിർമാണത്തിനാണ് ഈ പദ്ധതികളെല്ലാം ഊന്നൽ നൽകുന്നത്. ഇതോടൊപ്പം നിർമാണ മികവിനും പൊതുജന സൗകര്യത്തിനും ചരക്കു ഗതാഗതത്തിനും ഹൈവേ മന്ത്രാലയം ഈ പദ്ധതികളിലൂടെ പ്രാധാന്യം നൽകുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version