വർഷങ്ങൾ നീണ്ട ഭാഗ്യപരീക്ഷണത്തിനൊടുവിൽ മലയാളികളെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം. അബുദാബി ബിഗ് ടിക്കറ്റ് (Big Ticket) ബിഗ് വിൻ കോണ്ടസ്റ്റ് സീരീസ് ഡ്രോ നമ്പർ 276ലാണ് ബഹ്റൈൻ, ദുബായ് പ്രവാസി മലയാളികളെ തേടി ഭാഗ്യം എത്തിയിരിക്കുന്നത്. ബഹ്റൈനിൽ ഡിസൈനറായ ജി.ആർ. സജീവ്, ദുബായിൽ സെയിൽസ് സൂപ്പർവൈസറായ അബൂട്ടി താഹ കണ്ടോത്ത് എന്നിവരാണ് ഭാഗ്യശാലികൾ.

130,000 ദിർഹം (30 ലക്ഷത്തോളം രൂപ) സമ്മാനമാണ് സജീവിനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനെട്ട് വർഷത്തോളമായി ബഹ്റൈനിലുള്ള സജീവ് നാല് വർഷത്തോളമായി ഭാഗ്യം തേടുന്നു. 13 പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. അതേസമയം, കഴിഞ്ഞ 33 വർഷത്തോളമായി ദുബായിലുള്ള താഹയ്ക്ക് 80000 ദിർഹംസ് (18 ലക്ഷം രൂപ) ആണ് സമ്മാനമായി അടിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി ബിഗ് ടിക്കറ്റ് എടുക്കുന്ന അദ്ദേഹം ഒറ്റ്യ്ക്കെടുത്ത ടിക്കറ്റിനെ തേടിയാണ് ഭാഗ്യം എത്തിയിരിക്കുന്നത് എന്ന സവിശേഷതയുമുണ്ട്.  

Big Ticket luck has found its way to Malayalis. G.R. Sajeev from Bahrain and Abutty Thaha Kandoth from Dubai have won major prizes.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version