ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഇതിഹാസ താരങ്ങളിലൊരാണ് സൗരവ് ഗാംഗുലി. കായിക മികവ് കൊണ്ട് നിരവധി ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായിരുന്നു. സൗരവിന്റെ ഏക മകളാണ് സന ഗാംഗുലി. പിതാവിന്റെ വഴിയിൽ നിന്നും ഏറെ വ്യത്യസ്തമായ കരിയറാണ് സനയുടേത്.
കൊൽക്കത്തയിലെ ലൊറെറ്റോ സ്കൂളിൽ നിന്ന് അക്കാഡമിക് യാത്ര ആരംഭിച്ച സന യുകെയിലെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. യുകെയിലെ പഠനകാലത്ത് തന്നെ സന എനാക്റ്റസ് എന്ന കമ്പനിയിൽ പാർട് ടൈം ജോലി ചെയ്തിരുന്നു. ഇത് കൂടാതെ സന എച്ച്എസ്ബിസി, കെപിഎംജി, ഗോൾഡ്മാൻ സാച്ച്സ്, ബാർക്ലേസ്, ഐസിഐസിഐ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്കായി ജോലി ചെയ്തു.
ബിരുദം പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ സനയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ എംഎൻസികളിൽ ഒന്നായ PwCയിൽ ഇന്റേൺഷിപ്പ് അവസരം ലഭിച്ചു. PwCയുടെ വിദഗ്ധ തൊഴിലാളികൾക്കുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിനാണ് സനയ്ക്ക് അവസരം ലഭിച്ചത്. പ്രതിവർഷം 30 ലക്ഷം രൂപയാണ് ഈ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ശമ്പളം എന്നാണ് റിപ്പോർട്ട്. ഇങ്ങനെ കോർപ്പറേറ്റ് ലോകത്ത് തന്റേതായ പാത തുറന്ന് മുന്നേറുന്ന സനയുടെ ആസ്തി ഒരു കോടി രൂപയാണ്.
Discover Sana Ganguly’s inspiring journey from academic excellence at UCL to professional stints at HSBC, Goldman Sachs, and Deloitte. The daughter of cricket legend Sourav Ganguly shines in her own right.