21 ബില്യൺ ഡോളറിന്റെ സൗന്ദര്യ വർധന വസ്തുക്കളുടെ വിപണിയാണ് ഇന്ത്യയുടേത്. നിരവധി ബോളിവുഡ് താരസുന്ദരിമാർ സംരംഭക വേഷത്തിൽ ആ വിപണിയിൽ പയറ്റി. എന്നാൽ 2024ൽ അത്തരം കമ്പനികളിൽ ലാഭം നേടിയത് ഒരേയൊരു കമ്പനിയാണ്. ബാക്കി താരസുന്ദരികളെല്ലാം അഭിനയത്തിലെ വെള്ളിവെളിച്ചം ബിസിനസ്സിൽ ലഭിക്കാതെ കൈപൊള്ളുന്ന കാഴ്ചയ്ക്കാണ് 2024 സാക്ഷിയായത്.

കത്രീന കൈഫ്, ദീപിക പദുക്കോൺ, സണ്ണി ലിയോണി, അനുഷ ദണ്ഡേക്കർ, കൃതി സാനൊൻ, ലാറ ദത്ത എന്നീ താരസുന്ദരിമാരാണ് ബോളിവുഡിൽ നിന്നും ബ്യൂട്ടി ബിസിനസ്സിൽ എത്തിയ പ്രധാനികൾ. ഇതിൽ കത്രീന കൈഫിന്റെ സംരംഭം ഒഴികെ ബാക്കിയെല്ലാം 2024ൽ വൻ നഷ്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഫാഷൻ റീട്ടെയിൽ ഭീമൻമാരായ നൈക്കയുമായി ചേർന്ന് Kay Beauty എന്ന ഫാഷൻ ബ്രാൻഡാണ് കത്രീന ആരംഭിച്ചത്. 66 ശതമാനം ലാഭമാണ് കമ്പനി 2024ൽ നേടിയത്.

അതേസമയം ദീപികയുടെ 82°E എന്ന കമ്പനി 2024ൽ വൻ നഷ്ടം നേരിട്ടു. 2018ൽ ബോളിവുഡ് താരം സണ്ണി ലിയോണി ആരംഭിച്ച StarStruck എന്ന കമ്പനിയും കഴിഞ്ഞ വർഷം നഷ്ടം നേരിട്ടു. അനുഷ ദണ്ഡേക്കറിന്റെ BrownSkin എന്ന കമ്പനിയാകട്ടെ 2023നെ അപേക്ഷിച്ച് 74 ശതമാനത്തോളം നഷ്ടത്തിലായി. കൃതി സാനൊൻ്റെ ബ്യൂട്ടി ബ്രാൻഡായ Hyphen ന് 2024ൽ 7.2 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ലാറ ദത്തയുടെ Arias എന്ന വസ്ത്ര നിർമാണ ബ്രാൻഡിനും കോടികളുടെ നഷ്ടമുണ്ടായി.

In 2024, only Katrina Kaif’s Kay Beauty made a profit in India’s $21 billion beauty market, while Deepika Padukone, Sunny Leone, Kriti Sanon, and others faced significant losses. Learn more about their entrepreneurial journeys.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version