കോടിക്കണക്കിന് രൂപയുടെ ആഢംബര വാച്ച് കലക്ഷനാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിക്കുള്ളത്. രാധിക മെർച്ചന്റുമായുള്ള വിവാഹ വേളയിൽ എട്ടു കോടിയോളം വില വരുന്ന റിച്ചാർഡ് മില്ലേ വാച്ച് ധരിച്ച് ആനന്ദ് ഞെട്ടിച്ചിരുന്നു.
ഇപ്പോൾ അതിലും വിലയുള്ള മറ്റൊരു വാച്ച് അണിഞ്ഞ് എത്തിയിരിക്കുകയാണ് കോടീശ്വര പുത്രൻ. സ്വിസ്സ് ആഢംബര വാച്ച് നിർമാതാക്കളായ റിച്ചാർഡ് മില്ലേയുടെ തന്നെ വാച്ച് അണിഞ്ഞ് നിൽക്കുന്ന ആനന്ദിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അദ്ദേഹം അണിഞ്ഞിരിക്കുന്ന RM 52-04 Skull Blue Sapphire എന്ന മോഡൽ വാച്ചിന്റെ വില 22 കോടി രൂപയാണ്.
ലോകത്തിലെ ഏറ്റവും അപൂർവമായ വാച്ച് കൂടിയാണ് റിച്ചാർഡ് മില്ലേ ആർഎം 52-04. ലോകത്താകെ മൂന്ന് പേർക്ക് മാത്രമേ ഈ വാച്ച് സ്വന്തമായിട്ടുള്ളൂ. അതിലൊന്നാണ് ആനന്ദ് അംബാനിയുടെ പക്കലുള്ളത്. 2,625,000 ഡോളർ അഥവാ 22,51,90,481 രൂപയാണ് വാച്ചിന്റെ വില. സഫൈറിന്റെ ഒറ്റക്കല്ലിൽ തീർത്ത വാച്ച് കാഴ്ചയിൽ ഐസ് ക്യൂബിന് സമാനമാണ്. കമ്പനി ബ്രാൻഡ് അംബാസിഡറായി കരുതുന്നവർക്ക് മാത്രമേ റിച്ചാർഡ് മില്ലേ വാച്ചുകൾ നിർമിച്ച് നൽകാറുള്ളൂ. ടെന്നീസ് ഇതിഹാസം റഫേൽ നദാൽ, ഗായകൻ എഡ് ഷീറാൻ, ഹോളിവുഡ് ഇതിഹാസ താരം ജാക്കി ചാൻ തുടങ്ങിയവർക്ക് സ്വന്തമായി റിച്ചാർഡ് മില്ലേ വാച്ചുകളുണ്ട്.
Discover Anant Ambani’s Richard Mille RM 52-04 Skull Blue Sapphire watch, a rare ₹22 crore masterpiece. Learn about its exceptional design, limited edition status, and luxurious appeal.