ഇന്ത്യയുടെ മെട്രോമാൻ എന്നറിയപ്പെടുന്ന എളാട്ടുവളപ്പിൽ ശ്രീധരൻ 1932 ജൂൺ 12ന് പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലാണ് ജനിച്ചത്. നൂതനമായ എഞ്ചിനീയറിംഗ് മികവും അചഞ്ചലമായ അർപ്പണബോധവും കൊണ്ട് പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇ.ശ്രീധരൻ്റെ ശ്രദ്ധേയമായ യാത്ര ഭാവിതലമുറയെ പ്രചോദിപ്പിക്കുന്നതാണ്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം തൻ്റെ ചെറുപ്പകാലത്ത് തന്നെ മികച്ച അക്കാദമിക മികവ് പ്രകടമാക്കി.

ആന്ധ്രയിലെ കാക്കിനാഡ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഖരഗ്പൂർ ഐഐടിയിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. 1953ൽ ശ്രീധരൻ ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ പാസായി.

1964ൽ ചുഴലിക്കാറ്റിൽ തകർന്ന പാമ്പൻ പാലത്തിലെ കേടുപാടുകൾ 46 ദിവസം കൊണ്ട് പരിഹരിച്ചാണ് ശ്രീധരൻ ആദ്യം ശ്രദ്ധ നേടുന്നത്. അസാധ്യമെന്ന് തോന്നിയ ഈ നേട്ടം അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ ഏടായി. കൊങ്കൺ റെയിൽവേ പദ്ധതിയാണ് ശ്രീധരന്റെ കരസ്പർശത്തിൽ പേരെടുത്ത മറ്റൊരു വിസ്മയം. 150 പാലങ്ങളും 93 തുരങ്കങ്ങളും ഉൾക്കൊള്ളുന്ന 760 കിലോമീറ്റർ നീണ്ട പദ്ധതിയാണിത്. ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ നിരവധി തടസ്സങ്ങളെ അതിജീവിച്ചാണ് കൊങ്കണിനായി അദ്ദേഹം നൂതന ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (BOT) മോഡൽ ഉപയോഗിച്ചത്. 1995 മുതൽ 2012 വരെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീധരൻ നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 350.42 കിലോമീറ്റർ മെട്രോ നിർമിച്ചു.

ദേശീയ വികസനത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കി 2021ൽ അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പിന്നീട് പിന്മാറിയെങ്കിലും അദ്ദേഹത്തിൻ്റെ ഇടപെടൽ സാമൂഹിക പരിവർത്തനത്തിനുള്ള വിശാലമായ കാഴ്ചപ്പാട് ഉയർത്തിക്കാട്ടി. 2001ൽ പത്മശ്രീ, 2008ൽ പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം ഇ. ശ്രീധരനെ ആദരിച്ചു.

Discover the extraordinary life of E. Sreedharan, the architect behind India’s iconic engineering projects like the Konkan Railway and Delhi Metro. Learn about his career milestones, leadership, and legacy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version