ബെംഗളൂരു ആസ്ഥാനമായ കോ-വർക്കിങ് സ്പേസ് സംരംഭം ടേബിൾ സ്പേസ് സ്ഥാപകൻ അമിത് ബാനർജിയുടേത് സമാനതകളില്ലാത്ത വളർച്ചയായിരുന്നു. ഇന്ത്യയിലെ ഫ്ലെക്‌സിബിൾ വർക്ക്‌സ്‌പേസ് സൊല്യൂഷൻ വ്യവസായത്തെ മാറ്റിമറിച്ച ദീർഘവീക്ഷണമുള്ള നേതാവായ അമിത് 2017ലാണ് ടേബിൾ സ്പേസ് ആരംഭിച്ചത്. അതിനു മുൻപ് ആഗോള പ്രൊഫഷനൽ സേവന കമ്പനിയായ എക്സെഞ്ചറിനായി 13 വർഷം അമിത് സേവനമനുഷ്ഠിച്ചു. എക്സെഞ്ചറിന്റെ റിയൽ എസ്റ്റേറ്റ് തന്ത്രങ്ങൾ, ധനകാര്യ പ്രവർത്തനങ്ങൾ, ഇടപാട് ഘടന തുടങ്ങിയവയുടെ മേൽനോട്ടമായിരുന്നു അമിത് നിർവഹിച്ചത്.

എഴ് സഹസ്ഥാപകർക്ക് ഒപ്പം ചേർന്നാണ് അമിത് ടേബിൾ സ്പേസ് ആരംഭിച്ചത്. വൈസ് ചെയർമാനും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമായ കരൺ ചോപ്ര, പ്രസിഡന്റ് കുനാൽ മെഹ്റ, ചീഫ് സ്ട്രാറ്റജി ഓഫീസർ ശ്രീനിവാസ് പ്രസാദ്, സിഒഒ കൃഷ്ണസ്വാമി നാഗരാജൻ, ടേബിൾ സ്പേസ് കൺസ്ട്രക്ഷൻസ് സിഇഒ ഇനുരാഗ് ത്യാഗി എന്നിവരാണ് കമ്പനിയുടെ മറ്റ് സഹസ്ഥാപകരും അമരക്കാരും. ഈ വർഷം ഐപിഒ പ്രവേശനത്തിന് ഒരുങ്ങുന്ന ടേബിൾ സ്പേസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പോർട്ട്ഫോളിയോയിൽ 9 മില്യൺ സ്ക്വയർ ഫീറ്റ് വളർച്ചയും ലക്ഷ്യം വെയ്ക്കുന്നു.

ബെംഗളൂരു സ്വദേശിയായ അമിത് പഞ്ചാബ് ടെക്നിക്കൽ യൂനിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിടെക് നേടിയതിനു ശേഷമാണ് തന്റെ കരിയർ ആരംഭിച്ചത്. ഗവേഷണ ഏജൻസിയായ Tracxn കണക്കുകൾ പ്രകാരം 2024 ഓഗസ്റ്റിലെ അവസാന ഫണ്ടിംഗ് റൗണ്ട് പ്രകാരം ടേബിൾ സ്പേസിന്റെ ഏകദേശം 21.55 ശതമാനം ബാനർജിയുടെ ഉടമസ്ഥതയിലാണ്.

കമ്പനി മൂല്യനിർണയം ഏകദേശം 3162.1 കോടി രൂപയാണ്. ട്രാക്സോൺ കണക്ക് പ്രകാരം ടേബിൾ സ്പേസിൽ ഏതാണ്ട് 866 കോടി രൂപയുടെ പങ്ക് അമിത്തിനുണ്ട്.

കഴിഞ്ഞ ദിവസമാണ് നാൽപ്പത്തിനാലുകാരനായ അമിത് ബാനർജി ഹൃദയാഘാതം മൂലം അന്തരിച്ചത്.

Amit Banerjee, the visionary founder of Tablespace, transformed India’s co-working industry with innovative solutions. His leadership built a Rs 3162.1 crore company, leaving a lasting legacy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version