മെട്രോയ്ക്ക് അംഗീകാരം ഉടൻ

കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതിക്ക് ഉടൻ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷ. തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിൽ പദ്ധതികൾക്കൊപ്പം കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരവികസന മന്ത്രിക്ക് അടുത്തിടെ കത്തയച്ചിരുന്നു. തിരുവനന്തപുരം മെട്രോ പദ്ധതിക്കുള്ള അനുമതി ലഭിക്കുന്നത് വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. തിരുവനന്തപുരം മെട്രോയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുന്നതോടെ ഉടനടി കേന്ദ്ര അംഗീകാരത്തിനായി സമർപ്പിക്കും.

വിഴിഞ്ഞം പദ്ധതിയുടെ വിജയവും തലസ്ഥാന നഗരിയിലെ സുപ്രധാന സംഭവവികാസങ്ങളും മുൻനിർത്തിയാണ് തിരുവനന്തപുരത്ത് മെട്രോ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുന്നത്. വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.

നിലവിലുള്ള ഗതാഗത സംവിധാനവുമായി സംയോജിപ്പിച്ച് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡാണ് തിരുവനന്തപുരം മെട്രോ പ്രവർത്തിപ്പിക്കുക. 42 കിലോമീറ്ററുകളിലായി 37 സ്റ്റേഷനുകളുള്ള മെട്രോ പദ്ധതിക്കായി സമഗ്ര ഗതാഗത ആസൂത്രണവും ബദൽ വിശകലന റിപ്പോർട്ടും (AAR) സമർപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ടെക്‌നോപാർക്ക് മുതൽ പുത്തരിക്കണ്ടം മൈതാനം വരെ നീളുന്ന മെട്രോ പാത കാര്യവട്ടം, മെഡിക്കൽ കോളേജ്, തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ തുടങ്ങിയ ഇടങ്ങളിലൂടെ കടന്നുപോകും.

Kerala’s Thiruvananthapuram Metro project is gaining momentum, with the Detailed Project Report set to be submitted for central approval. The metro aims to ease traffic congestion, covering 37 stations over 42 km in two phases.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version