ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ (Dubai Duty Free draw) രണ്ടാം തവണയും മലയാളിയെ തേടി ഭാഗ്യമെത്തി. മില്ലേനിയം മില്യനയർ സർപ്രൈസ് നറുക്കെടുപ്പിലാണ് മലയാളിയെ തേടി ഇരട്ട ഭാഗ്യം. ദുബായിൽ താമസിക്കുന്ന രതീഷ് കുമാർ രവീന്ദ്രൻ നായർക്ക് (Ratheeshkumar Raveendran Nair) ബിഎംഡബ്ല്യു കാറാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് രതീഷ് കുമാറിനെ തേടി ഭാഗ്യമെത്തുന്നത്. 2019ൽ അദ്ദേഹം 10 ലക്ഷം ഡോളർ സമ്മാനമായി നേടിയിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ട് മാനേജർ ആണ് രതീഷ് കുമാർ.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Dubai International Airport) നടന്ന നറുക്കെടുപ്പിലാണ് ബിഎംഡബ്ല്യു 740 ഐഎം സ്പോർട്ട് (BMW 740i M Sport) കാർ സമ്മാനമായി ലഭിച്ചത്. സർപ്രൈസ് സീരീസ് 1925ൽ 0255 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹത്തെ തേടി ഭാഗ്യമെത്തിയത്. മേയ് 28ന് ഓൺലൈനായി എടുത്ത ടിക്കറ്റിനാണ് സമ്മാനം.
Ratheeshkumar Raveendran Nair, a Malayali living in Dubai, wins a BMW car in the Dubai Duty Free Millennium Millionaire Surprise draw, marking his second major win after previously bagging $1 million in 2019.