ടെക് സ്റ്റാർട്ടപ്പ് ആയ ലൂം (Loom) 2023ൽ 975 മില്യൺ ഡോളറിന് സോഫ്റ്റ് വെയർ ഭീമൻമാരായ Atlassian ഏറ്റെടുത്തിരുന്നു. എന്നാലിപ്പോൾ വിൽപനയിലൂടെ കോടീശ്വരൻ ആയതിന്റെ പ്രശ്നങ്ങൾ പങ്ക് വെക്കുകയാണ് ലൂം സഹസ്ഥാപകൻ വിനയ് ഹിർമത്. ‘പണക്കാരനാണ്, എന്നാൽ ജീവിതം കൊണ്ട് എന്ത് ചെയ്യണം എന്നറിയില്ല’ എന്ന തലക്കെട്ടോടു കൂടിയ ബ്ലോഗ് പോസ്റ്റിലാണ് വിനയ് പണക്കാരനായതിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് പറയുന്നത്.

മൂടൽമഞ്ഞിൽ അകപ്പെട്ട പോലെയായിരുന്നു കഴിഞ്ഞ വർഷത്തെ ജീവിതം. കമ്പനി വിറ്റതിന് ശേഷം ഇനിയെന്ത് എന്ന അവസ്ഥയിലാണ്. ഇനിയെന്തിന് വേണ്ടി ജോലി ചെയ്യണം എന്നറിയില്ല. ജീവിതം ഒട്ടും പ്രചോദനാത്മകമല്ലാതെ ആയി മാറിയിരിക്കുന്നു.

പണം സമ്പാദിക്കാനും പദവി നേടാനും പ്രേരിപ്പിച്ചിരുന്ന അടിസ്ഥാന മോഹങ്ങൾ മാഞ്ഞു പോയിരിക്കുന്നു. പണം അനന്തമായ സ്വാതന്ത്ര്യം സമ്മാനിച്ചു. പക്ഷേ ആ സ്വാതന്ത്ര്യം ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് അറിയില്ല-വിനയ് പറഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം പണത്തിന്റെ വരവോടെ ഇല്ലാതായെന്നും വിനയ് കൂട്ടിച്ചേർത്തു.

After selling his startup Loom for $975 million, Vinay Hiremath shared his struggles with purpose and inspiration. From exploring robotics to climbing the Himalayas and resetting in Hawaii, discover his journey to finding meaning beyond financial success.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version