ISRO ചെയർമാനായി ഡോ. വി. നാരായണൻ

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി. നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെ അടുത്ത ചെയർമാനായി ഡോ. വി. നാരായണനെ നിയമിച്ചതായി ക്യാബിനറ്റിന്റെ ഔദ്യോഗിക അറിയിപ്പ് ഇറങ്ങി. ജനുവരി 14ന് വി. നാരായണൻ ഐഎസ്ആർഒ മേധാവിയായി ചുമതലയേൽക്കും. സ്പേസ് വിഭാഗം സെക്രട്ടറിയായും അദ്ദേഹം സ്ഥാനമേൽക്കും. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം.

നാല് പതിറ്റാണ്ടോളമായി റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞനാണ് ഡോ. വി. നാരായണൻ. 1984ലാണ് അദ്ദേഹം ഐഎസ്ആർഓയിൽ ജോലിയിൽ പ്രവേശിച്ചത്. നിലവിൽ തിരുവനന്തപുരം വലിയമലയിലുള്ള ഐഎസ്ആർഒ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ് അദ്ദേഹം.

GSLV Mk Ill വാഹനത്തിൻ്റെ C25 ക്രയോജനിക് പ്രോജക്ടിൻ്റെ പ്രോജക്ട് ഡയറക്ടറായിരുന്നു വി. നാരായണൻ. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഐഎസ്ആർഒ GSLV Mk IIIൻ്റെ സുപ്രധാന ഘടകമായ C25 വിജയകരമായി വികസിപ്പിച്ചു.

Loom co-founder Vinay Hirmat reflects on the challenges of wealth and uncertainty after the $975M sale to Atlassian in 2023. His blog reveals the emotional struggles of newfound freedom and lost purpose.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version