ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ, സാധാരണക്കാർക്കും താങ്ങാനാവുന്ന ആഡംബരം ‘0484 എയ്റോ ലോഞ്ച് അടക്കം അന്താരാഷ്ട്ര സംവിധാനങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു കൊണ്ട് വന്നത് നേട്ടങ്ങൾ.
സിയാൽ വിമാനത്താവളം വഴി 2024-ൽ കടന്നു പോയത് ഒരു കോടി യാത്രക്കാർ. രാജ്യത്തെ തന്നെ ഏറ്റവും വലിയ എയ്റോ ലോഞ്ച് പ്രവർത്തനം തുടങ്ങി രണ്ടു മാസത്തിനിടെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും ഡിസംബറിൽ കൈവരിക്കാൻ സിയാലിന് സാധിച്ചു. ഇതോടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാമെന്നാണ് പ്രതീക്ഷ.
തുടർച്ചയായി രണ്ടാം വർഷമാണ് സിയാൽ ഈ നേട്ടം സ്വന്തമാക്കുന്നത് .ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകളിൽ കൂടുതൽ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്.
2022ൽ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം, 2000ത്തിലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്.
ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് ‘0484 എയ്റോ ലോഞ്ച്’ പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’ എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാർക്ക് സിയാൽ നൽകുന്നത്.
അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നീ സൗകര്യങ്ങൾ വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തിനുള്ളിൽ സെക്യൂരിറ്റി ഹോൾഡ് ഏരിയക്ക് പുറത്ത് ആഭ്യന്തര – അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിന് അകത്തു തന്നെയാണെങ്കിലും അതീവസുരക്ഷാ മേഖലയ്ക്ക് പുറത്തായതിനാൽ വിമാന യാത്രികർക്കും പുറത്തു നിന്നുള്ളവർക്കും ലോഞ്ച് ഉപയോഗിക്കാൻ സാധിക്കും.
3 സ്യൂട്ടുകൾ അടക്കം 41 മുറികൾ . 50,000 ചതുരശ്ര അടി വിസ്താരത്തിലുള്ള ലോഞ്ചിൽ 37 മുറികൾ, 4 സ്യൂട്ടുകൾ, 3 ബോർഡ്റൂമുകൾ, 2 കോൺഫൻസ് ഹാളുകൾ, കോ-വർക്കിങ് സ്പേസ്, ജിം, സ്പാ, ലൈബ്രറി എന്നിവയാണുള്ളത്.
6, 12, 24 മണിക്കൂർ പാക്കേജുകളിൽ കുറഞ്ഞ ചിലവിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. റെസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം തുടങ്ങും. ‘0484 ലോഞ്ചി’ന്റെ തൊട്ടടുത്തായി തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടിന്റെ സൗകര്യങ്ങളും യാത്രക്കാർക്ക് ഉപയോഗപ്പെടുത്താം.യാത്രക്കാർക്കും സന്ദർശകർക്കും ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ആസ്വദിക്കാം. ചുറ്റും കേരള തനിമ വിളിച്ചോതുന്ന കലാ സൃഷ്ടികളുമുണ്ട്. എറണാകുളത്തിന്റെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന് 0484 എന്ന പേര് നൽകിയത്.
‘0484 എയ്റോ ലോഞ്ചിന്റെ’ സൗകര്യങ്ങൾ 0484-3053484, +91 7306432642, 7306432643 എന്നീ നമ്പറുകളിലും [email protected] എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം.
Kochi International Airport (CIAL) set a record in 2024 by welcoming over 1 crore passengers, with 1 million passengers in December alone, marking a historic milestone.