ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്നയാൾ

ലിഥിയം ബാറ്ററി നിർമാതാക്കളായ അമേരിക്കൻ കമ്പനി ക്വാണ്ടംസ്കേപ് (Quantumscape) സ്ഥാപകനും മുൻ സിഇഒയുമാണ് ജഗ്ദീപ് സിങ്. ലോകത്തിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വ്യക്തി എന്ന നിലയ്ക്കാണ് അദ്ദേഹം വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. 17500 കോടി രൂപയാണത്രേ അദ്ദേഹത്തിന്റെ വാർഷിക ശമ്പളം. അതായത് ദിവസം ഏകദേശം 48 കോടി രൂപ അദ്ദേഹം ശമ്പളയിനത്തിൽ കൈപ്പറ്റുന്നു.

മേരിലാൻഡ് സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയസ് ബിരുദം, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനനന്തര ബിരുദം, ഹാസ് ബിസിനസ് സ്കൂളിൽ നിന്നും എംബിഎ എന്നിങ്ങനെ അക്കാഡമിക് തലത്തിൽ മികവുമായാണ് ജഗ്ദീപ് തന്റെ കരിയർ ആരംഭിച്ചത്. പഠനശേഷം സൺ മൈക്രോസിസ്റ്റംസ്, സിയന്ന തുടങ്ങിയ വമ്പൻ കമ്പനികളിൽ അദ്ദേഹം ജോലി ചെയ്തു. ആ പ്രവർത്തന പരിചയം വെച്ചാണ് 2010ൽ ജഗ്ദീപ് ക്വാണ്ടംസ്കേപ് എന്ന ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററി നിർമാണ കമ്പനി ആരംഭിച്ചത്. മൈക്രോസോഫ്റ്റ് മുൻ സിഇഒ ബിൽ ഗേറ്റ്സ്, വാഹന നിർമാതാക്കളായ ഫോക്സ് വാഗൻ തുടങ്ങിയ വമ്പൻമാർ ജഗ്ദീപിന്റെ കമ്പനിയിൽ നിക്ഷേപകരായതോടെ ക്വാണ്ടംസ്കേപ് വൻ വളർച്ച നേടി.

കഴിഞ്ഞ വർഷമാണ് കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്നും ജഗ്ദീപ് മാറിയത്. ശിവ ശ്രീരാമാണ് ക്വാണ്ടംസ്കേപ്പിന്റെ പുതിയ സിഇഒ. ഇപ്പോഴും കമ്പനിയുടെ നെടുംതൂണായി പ്രവർത്തിക്കുന്ന ജഗ്ദീപിന് കോമ്പൻസേഷൻ പാക്കേജ് എന്ന നിലയ്ക്കാണ് ഭീമൻ തുക ശമ്പളയിനത്തിൽ ലഭിക്കുന്നത്. ക്വാണ്ടംസ്കേപിനു പുറമേ എയർസോഫ്റ്റ്, ഇൻഫിനെറ തുടങ്ങി നിരവധി സംരംഭങ്ങളുടേയും സ്ഥാപകൻ കൂടിയാണ് അദ്ദേഹം.

Discover how Jagdeep Singh, founder of Quantumscape, revolutionized the EV industry and became one of the highest-paid leaders globally, earning ₹48 crore daily.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version