ആഗോള മദ്യ നിർമാതാക്കളായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന് 1.134 കോടി രൂപയുടെ ചരക്ക് സേവന നികുതി (GST) അടയ്ക്കാൻ നോട്ടീസ് അയച്ച് കേരളം. എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം 2017 സെപ്റ്റംബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലെ തുകയാണിത്. ഇത് ചൂണ്ടിക്കാട്ടി കേരള സർക്കാരിൽ നിന്ന് ജിഎസ്ടി ഡിമാൻഡ് ഉത്തരവ് ലഭിച്ചതായി യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് അധികൃതർ പറഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പിന് റിവേർസ് ചാർജ് മെക്കാനിസം ഇനത്തിൽ നൽകേണ്ട എസ്റ്റാബ്ലിഷ്മെന്റ് ചാർജുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
സംസ്ഥാന നികുതി വകുപ്പിന് കീഴിലെ ആലപ്പുഴ ടാക്സ്പേയർ സർക്കിളാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന് നോട്ടീസ് അയച്ചിരിക്കുന്നത്. നികുതി കുടിശ്ശിക 36.4 ലക്ഷമാണ്.
ഇത് കൂടാതെ പിഴ സംഖ്യയായി 36.4 ലക്ഷം രൂപയും പലിശയിനത്തിൽ 40.6 ലക്ഷം രൂപയും അടക്കണമെന്ന് നോട്ടീസിൽ പറയുന്നു. ഇങ്ങനെ വരുമ്പോൾ ആകെ അടയ്ക്കേണ്ട തുകയാണ് 1.134 കോടി രൂപ. നോട്ടീസിന് എതിരായി ഉന്നത കേന്ദ്രത്തിൽ അപ്പീൽ ഫയൽ ചെയ്യുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Kerala’s tax department has issued a GST notice of Rs 1.134 crore to United Spirits Limited for the period 2017-2020. Learn about the demand, penalties, and the company’s plan to appeal.